തൃശൂര്‍: ഒരിടവേളക്ക് ശേഷം വന്‍ ക്ഷേത്ര കവര്‍ച്ച. തൃശൂര്‍, മക്കാലിക്കാവ് ക്ഷേത്രത്തിലെ 20 കോടി രൂപ വില മതിക്കുന്ന പഞ്ചലോഹ വിഗ്രം കൊള്ളയടിച്ചു. 15 കിലോ തൂക്കം വരുന്ന വിഗ്രഹവും വെള്ളിയുടെ ശംഖും നഷ്ടപ്പെട്ടു. ശാന്തിക്കാരന്‍ ഇന്ന് (വെള്ളി) പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ക്ഷേത്രത്തില്‍ സിസിടിവി ക്യാമറയില്‍ പട്ട് മൂടിയിട്ടാണ് കൊള്ള നടത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും കുന്ദംകുളം പൊലീസും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം മക്കാലിക്കാവ് ക്ഷേത്രത്തിന് സമീപത്തേ ഒരു കുടുംബക്ഷേത്രത്തില്‍ കവര്‍ച്ച ഉണ്ടായിരുന്നു. അരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണത്താലിയാണ് അന്നു മോഷണം പോയത്. ഭണ്ഡാരങ്ങളും കുത്തിത്തുറന്ന നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.








