വൈദ്യുതി ക്ഷാമം സ്വിച്ചിട്ട് നിറുത്താനാവില്ല; മാര്‍ക്കറ്റില്‍ നിന്നു വാങ്ങാനുമാവില്ല: മന്ത്രി

തിരുവനന്തപുരം: വൈദ്യുതി ക്ഷാമം സ്വിച്ചിട്ടു നിറുത്താനോ മാര്‍ക്കറ്റില്‍ നിന്നു വൈദ്യുതി വാങ്ങി പരിഹരിക്കാനോ കഴിയില്ലെന്നു മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇന്ദ്രജാലം കാണിച്ചു വൈദ്യുതി ലഭ്യമാക്കാനുമാവില്ല.
വൈദ്യുതി ക്ഷാമം കൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് സര്‍ക്കാരിനു മനസ്സിലാവുന്നുണ്ടെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
എങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും സര്‍ക്കാരുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വൈദ്യുതി കട്ട് വിവരം ഒന്നര മണിക്കൂര്‍ മുമ്പ് ഉപഭോക്താവിന്റെ ഫോണില്‍ അറിയിക്കും. ഓരോ ആഴ്ച ഒരേ സമയത്ത് പവര്‍കട്ട് ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശം-മന്ത്രി പറഞ്ഞു.
വൈദ്യുതി ഉല്‍പാദനം കുറയുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്തതാണ് സംസ്ഥാനത്തിപ്പോഴുണ്ടായ പ്രതിസന്ധിക്കു കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതല്‍ കെട്ടിടങ്ങളുണ്ടായി, ഇലക്ട്രിക് വാഹനങ്ങള്‍ വര്‍ധിച്ചു. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനു ദീര്‍ഘകാല പ്രകൃയ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page