ഇയര്‍ എൻഡിംഗ് ബിസിനസ് ഡാറ്റ ചോര്‍ത്തി; യൂണിയന്‍ ബാങ്കിനു 3,145 കോടി രൂപയുടെ നഷ്ടം; കോടതി നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് പൊലീസ് കേസെടുത്തു
കാസര്‍കോട്: യൂണിയന്‍ ബാങ്കിന്റെ ഡാറ്റ ചോര്‍ത്തി ആര്‍ബിഐ ഗവര്‍ണര്‍ക്കും ന്യൂസ് ചാനലിനും കത്തയച്ച് ബാങ്കിന് 3145 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.യൂണിയന്‍ ബാങ്ക് കോഴിക്കോട് റീജ്യണല്‍ ലോ ഓഫീസര്‍ യു .റീജ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാങ്കിന്റെ മംഗ്‌ളൂരു സോണ്‍ ഓഫീസിലെ അസി. മാനേജര്‍ ജെ. പുരന്ദരയാണ് കേസിലെ പ്രതി. 2026 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക …