ദക്ഷിണ കന്നഡയിൽ ഓട്ടോ യാത്രാനിരക്ക് വർദ്ധിപ്പിച്ചു; ആദ്യത്തെ 1.5 കിലോമീറ്ററിന് മിനിമം നിരക്ക് 40 രൂപ, വർദ്ധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഓട്ടോ യാത്രാ നിരക്കുകൾ പരിഷ്കരിച്ചു. ആദ്യത്തെ 1.5 കിലോമീറ്ററിനുള്ള ഏറ്റവും കുറഞ്ഞ നിരക്ക് ഇപ്പോൾ 40 രൂപയായി വർദ്ധിപ്പിച്ചു. ആദ്യത്തെ 1.5 കിലോമീറ്ററിന് ശേഷം ഓരോ കിലോമീറ്ററിനും യാത്രക്കാർ 20 രൂപ നൽകേണ്ടിവരും. ആദ്യത്തെ 10 മിനിറ്റ് കാത്തിരിപ്പ് സമയം സൗജന്യമായിരിക്കും. അതിനുശേഷം, ഓരോ 15 മിനിറ്റിനോ അതിന്റെ ഒരു ഭാഗത്തിനോ 5 രൂപ കാത്തിരിപ്പ് ചാർജ് ഈടാക്കാം. രാത്രി 10 മുതൽ പുലർച്ചെ 5 വരെ സാധാരണ നിരക്കിന്റെ 1.5 ഇരട്ടി ഈടാക്കും. എന്നിരുന്നാലും, നിശ്ചിത നിരക്കിൽ കൂടുതൽ തുക ഈടാക്കാൻ ഡ്രൈവർമാരെ അനുവദിക്കില്ല.20 കിലോ വരെയുള്ള ലഗേജുകൾക്ക് തുക ഈടാക്കില്ല. അതിനു മുകളിലുള്ള ഓരോ 20 കിലോയ്ക്കും 5 രൂപ വീതം അധികം നൽകണം. പുതിയ നിരക്കുകൾ കൃത്യമായി കാണിക്കുന്ന ഫെയർ ചാർട്ടുകൾ ഓട്ടോറിക്ഷകളിൽ പ്രദർശിപ്പിക്കാനും, മീറ്ററുകൾ പുതിയ നിരക്കിലേക്ക് മാറ്റാനും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയിട്ടുണ്ട്. നിരക്ക് വർദ്ധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page