മാപ്പിളപ്പാട്ട് കലാകാരൻ കോഴിക്കോട് അബൂബക്കർ അന്തരിച്ചു; വിടവാങ്ങിയത് മൂവായിരത്തിലധികം പാട്ടുകൾക്ക് ഈണമിട്ട സംഗീത സംവിധായകൻ
കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച 12-നുശേഷം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ. മൂവായിരത്തിലധികം മാപ്പിളപ്പാട്ടുകൾ ഇദ്ദേഹം ഈണം ഇട്ടിട്ടുണ്ട്.ആത്മത്യാഗത്തിന്റെ ഈണമുള്ള ‘കരയാനും പറയാനും മനംതുറന്നിരക്കാനും…’, ‘കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ..’ തുടങ്ങിയ പാട്ടുകൾ മൂളാത്ത ഒരു മലയാളി പോലുമുണ്ടാവില്ല.യേശുദാസ്, കെ.എസ് ചിത്ര, …