കണ്ണൂര്‍: കൂത്തുപറമ്പില്‍ നിന്നും കാണാതായ 15 കാരനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.
രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈത് എന്ന കുട്ടിയെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ 6.30ന് പാറാലുള്ള ട്യൂഷന്‍ സെന്ററിലേക്ക് സ്‌കൂള്‍ യൂണിഫോം ധരിച്ച് ഇറങ്ങിയ അദ്വൈതിനെ ട്യൂഷന്‍ സെന്ററില്‍ എത്തിയില്ലെന്ന കാര്യം അറിഞ്ഞതോടെ വീട്ടുകാര്‍ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അദ്വൈത് യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച് കൂത്തുപറമ്പ് ജംഗ്ഷനിലും പിന്നീട് തലശ്ശേരി റെയില്‍വേ സ്റ്റേഷനിലും എത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. തലശ്ശേരിയില്‍ നിന്ന് 8.18ന് ട്രെയിന്‍ കയറി 8.55ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണാനായത്. അതിനാല്‍ കുട്ടി ടെയിന്‍ കയറി പോയിട്ടുണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നു. പിന്നീട് എവിടെ പോയതെന്ന് വ്യക്തമല്ല. സ്‌കൂള്‍ ബാഗും 800 രൂപയുമാണ് അദൈ്യതിന്റെ കൈവശമുള്ളതെന്ന് വീട്ടുകാര്‍ പറയുന്നു. വീട്ടില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് വീട്ടുകാരും പറയുന്നത്.








