ദുബായ്: ‘മറ്റൊരു ജീവന് തുണയാകുക’ എന്ന സന്ദേശവുമായി യു.എ.ഇയിലെ മുളിയാര്‍ പ്രവാസി കൂട്ടായ്മയായ, മുളിയാര്‍ കൂട്ടായ്മ യു.എ.ഇ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദുബായ് ദെയ്‌റയിലെ അല്‍ കുവൈറ്റ് ഹോസ്പിറ്റലില്‍ (അല്‍ ബര്‍ഹ) നടന്ന ക്യാമ്പില്‍ കൂട്ടായ്മ അംഗങ്ങളും യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി സുമനസ്സുകളും രക്തം ദാനം ചെയ്തു.
കുവൈറ്റ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ആശുപത്രി അധികൃതര്‍ മുളിയാര്‍ കൂട്ടായ്മയുടെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിച്ചു.11 വര്‍ഷമായി യു.എ.ഇയില്‍ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസി സന്നദ്ധ സംഘടനയാണ് മുളിയാര്‍ കൂട്ടായ്മ യു.എ.ഇ.








