നീലേശ്വരം: ടെമ്പോ ഡ്രൈവറായ യുവാവിനെ ഭാര്യവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോം മാനൂരി പോണ്ടിയില്‍ ബാലകൃഷ്ണന്റെ മകന്‍ കെ രഞ്ജിത്താ(31)ണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ പാലാത്തടം നീലായിലെ ഭാര്യ സരിതയുടെ വീട്ടിലെ ഷെഡിലാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരത്തെതുടര്‍ന്ന് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ലീലയാണ് മാതാവ്. സഹോദരങ്ങള്‍: രജിത, രമ്യ.







