കാസര്‍കോട്: മഞ്ചേശ്വരം, വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിനു സമീപത്ത് സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മംഗ്‌ളൂരുവിലെ ഒരു കഫേയില്‍ ജീവനക്കാരനായ ബാത്തിഷ (25)യാണ് മരിച്ചത്. കര്‍ണ്ണാടക, ബെല്‍ത്തങ്ങാടി സ്വദേശിയാണ്. ഇന്ന് (ചൊവ്വ) പുലര്‍ച്ചെ മൂന്നു മണിയോടെ വാമഞ്ചൂര്‍ ദേശീയ പാതയിലാണ് അപകടം. സുഹൃത്തുമായി കാസര്‍കോട്ടേക്ക് വന്ന് തിരികെ മംഗ്‌ളൂരുവിലേക്ക് പോകുന്നതിനിടയിലാണ് സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ബാത്തിഷയെ അതുവഴിയെത്തിയ മറ്റു വാഹനയാത്രക്കാരില്‍ ചിലര്‍ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
മൊയ്തീന്‍-നബീസ ദമ്പതികളുടെ മകനാണ് ബാത്തിഷ. സഹോദരന്‍: അബ്ദുല്‍ ബായിസ്.







