സ്വന്തം വീട്ടിലിരുന്ന് ചുമച്ച വിരോധം; ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചു , ചായപാത്രം കൊണ്ട് തലക്കടിച്ചു; അയല്‍ക്കാരനെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: സ്വന്തം വീട്ടിലിരുന്ന് ചുമയ്ക്കുന്നത് ഇഷ്ടപ്പെടാത്ത വിരോധത്തില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. സംഭവത്തില്‍ അയല്‍ക്കാരനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഉപ്പള. മണിമുണ്ട, സൈനബ മന്‍സിലിലെ എ ഹസൈനാറി(58)ന്റെ പരാതിപ്രകാരം അയല്‍വാസിയായ ജംഷീര്‍ (30) എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.


ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അടുക്കള ഭാഗത്ത് കൂടി വീട്ടിനകത്തേക്ക് അതിക്രമിച്ചു കയറിയ പ്രതി പരാതിക്കാരനെ അസഭ്യം പറയുകയും കഴുത്തിന് കുത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അടുക്കളയില്‍ സ്റ്റൗവിന്റെ മുകളില്‍ ഉണ്ടായിരുന്ന ചായപാത്രം കൊണ്ട് ഹസൈനാറിന്റെ തലക്ക് അടിച്ചതായും കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page