ജോലി വാഗ്ദാനം ചെയ്ത് കര്‍ണാടക യുവതിയെ അമ്പലത്തറയില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു; ഇരിയ, പള്ളിക്കര സ്വദേശികള്‍ക്കെതിരെ കേസ്

കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് കര്‍ണാടക യുവതിയെ അമ്പലത്തറയില്‍ എത്തിച്ച് ബലാത്സംഗം ചെയ്തതായി പരാതി. 30കാരി നല്‍കിയ പരാതിയില്‍ ഇരിയയിലെ ബഷീര്‍, പള്ളിക്കരയിലെ ആഷിഖ് എന്നിവര്‍ക്കെതിരെ അമ്പലത്തറ പൊലീസ് ബലാത്സംഗത്തിന് കേസെടുത്തു. ജനുവരി, മാര്‍ച്ച് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം.
ജോലി ശരിയാക്കി നല്‍കാമെന്ന് മാതാവിന് ഉറപ്പു കൊടുത്താണ് പ്രതികളിലൊരാള്‍ യുവതിയെ കൂടെ കൂട്ടിയതെന്ന് പറയുന്നു. അതിന് ശേഷം അമ്പലത്തറയിലെത്തിച്ച് ഒരു വീട്ടില്‍ താമസിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് വീട്ടു ജോലിക്കാണെന്നു പറഞ്ഞ് യുവതിയെ പള്ളിക്കര സ്വദേശിക്ക് കൈമാറുകയും ചെയ്തിരുന്നുവത്രെ. അവിടെ വച്ചും പീഡനത്തിന് ഇരയായതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ കണ്ടെത്താന്‍ അമ്പലത്തറ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page