അഹമ്മദ് കുഞ്ഞി തെക്കിൽ അന്തരിച്ചു

സുളള്യ: സമ്പാജെ പേരംക ഗൂനഡ്ക നിവാസിയും പരേതനായ തെക്കിൽ മൊഹമ്മദ് ഹാജിയുടെയും പട്ടേൽ ആമിന ഹജ്ജുമ്മയുടെയും മൂത്ത മകനുമായ അഹമ്മദ് കുഞ്ഞി തെക്കിൽ (86) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. മക്കൾ : ബഷീർ തെക്കിൽ, അബ്ദുൽ ഖാദർ തെക്കിൽ, മുസ്തഫ തെക്കിൽ, ആരിഫ് തെക്കിൽ, സഫിയ തെക്കിൽ . സഹോദരങ്ങൾ: ടി.എം. ബാബ ഹാജി അറന്തോട്, ടി.എം. മൂസാൻ ഹാജി ഗൂനഡ്ക, ബീഫാത്തിമ അബ്ബാസ് അറന്തോട്, ആയിഷ ഹജ്ജുമ്മ മുനമ്പം, സൈബുന്നിസ ഇഖ്ബാൽ ബംഗളൂരു. കെ.പി.സി.സി …

മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മാളിക വീട്ടില്‍ പവിത്രന്‍ പദ്മനാഭന്‍ അന്തരിച്ചു

ഉദുമ: മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ബേക്കല്‍ മാളിക വീട്ടില്‍ പവിത്രന്‍ പദ്മനാഭന്‍ (75) അന്തരിച്ചു. വായുസേനയില്‍ നിന്ന് വിരമിച്ച ശേഷം മര്‍ച്ചന്റ് നേവിയിലും സേവനം ചെയ്തിരുന്നു. പരേതരായ പദ്മനാഭന്റെയും സത്യഭാമയുടെയും മകനാണ്. ഭാര്യ: രാജേശ്വരി. മക്കള്‍: ഐശ്വര്യ, അശ്വിനി, അയേഷ.മരുമക്കള്‍: സൂരജ്, വിവേക്. സഹോദരങ്ങള്‍: ത്രിഭുവന്‍, പദ്മരാജന്‍, (ഇരുവരും മുന്‍ മര്‍ച്ചന്റ് നേവി ഉദോഗസ്ഥര്‍), പരേതരായ വിദ്യാസാഗര്‍, ഉഷ, സത്യമഹാജന്‍, ലീന.

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കാറോടിച്ചു വരവേ ഹൃദയാഘാതം; നീലേശ്വരത്തെ മുൻ സിആർപിഎഫ് ഉദ്യോഗസ്ഥൻ മരിച്ചു

കാസർകോട്: വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കാറോടിച്ചു വരവേ ഹൃദയാഘാതം. നീലേശ്വരത്തെ മുൻ സിആർപിഎഫ് ഉദ്യോഗസ്ഥൻ മരിച്ചു. നീലേശ്വരം കിഴക്കൻകൊഴുവൽ സ്വദേശി എറുവാട്ട് പറ്റവളപ്പിൽ നാരായണൻനായർ (74) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തളിപ്പറമ്പിൽ നിന്ന് കുടുംബസമേതം നീലേശ്വരത്തെ ഒരു വിവാഹ ചടങ്ങിൽ സംബന്ധിക്കാൻ കാറിൽ പുറപ്പെട്ടതായിരുന്നു. നീലേശ്വരത്ത് എത്തിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നീലേശ്വരം എൻ കെ ബി എം എയുപി സ്കൂൾ ബസ് ഡ്രൈവറായും …

ലോറി കത്തിച്ചതാര്? നീലേശ്വരം ചിറപ്പുറത്ത് നിർത്തിയിട്ട ലോറി കത്തിയ നിലയിൽ

കാസർകോട്: നീലേശ്വരം ചിറപ്പുറത്ത് നഗരസഭ മാലിന്യ പ്ലാൻറ് പരിസരത്ത് നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ച നിലയിൽ കണ്ടെത്തി. ജോഷിയുടെ ഉടമസ്ഥതയിലുള്ള കെ എൽ 17 എ 1453 നമ്പർ ലോറിയാണ് കത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് വാഹനത്തിൽ തീ ഉയരുന്നത് പരിസരവാസികൾ കണ്ടത്. ഫയർസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചിരുന്നു. ഉടമയുടെ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരസഭ പരിസരത്ത് സി സി ടി വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും …

നിര്‍മാണത്തിലിരിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു; പോസ്റ്റുമോര്‍ട്ടം മംഗളൂരുവില്‍ നടന്നു

കാസര്‍കോട്: നിര്‍മാണത്തിലിരിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ബെസ്റ്റ് ബംഗാള്‍ കേതര്‍ഹട്ട് സ്വദേശി രതികാന്ത് ബര്‍മാന്റെ മകന്‍ ശ്യാം ചരണ്‍ ബര്‍മാന്‍(44) ആണ് മരിച്ചത്. ഉദുമ ഹയര്‍ സെക്കന്റി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ജോലിക്കിടെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു. മംഗളൂരുവിലെ വെന്‍ലോക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. മൂന്ന് മാസം മുമ്പാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ ജോലിക്ക് വന്നത്. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മംഗളൂരുവില്‍ പോസ്റ്റുമോര്‍ട്ടം നടന്നു. മൃതദേഹം നാട്ടിലേക്ക് …

വൊർക്കാടി പഞ്ചായത്ത് ഓണാഘോഷത്തിൽ കലമുടയ്ക്കാൻ ഇറങ്ങിയ കോൺഗ്രസ് വനിതാ അംഗം കളി നിയന്ത്രിക്കാൻ നിന്ന സിപിഐ അംഗത്തിന്റെ തലയ്ക്ക് വച്ചുകൊടുത്തു

കാസർകോട്: കലമുടയ്ക്കാൻ ഓണാഘോഷത്തിന് വടിയുമെടുത്ത് ഇറങ്ങിയ വൊർക്കാടി പഞ്ചായത്തിലെ കോൺഗ്രസ് വനിതാ മെമ്പർ ഗായത്രി , കളി നിയന്ത്രിക്കാൻ നിന്ന സിപിഐ മെമ്പർ പൂർണിമയുടെ തലയ്ക്ക് വച്ചുകൊടുത്തു. കലം പൊട്ടിക്കൽ നിയന്ത്രിച്ചിരുന്ന പൂർണിമ തലയിൽ വച്ചിരുന്ന തൊപ്പി അടിയേറ്റ് പറക്കുന്നത് കാണാൻ രസകരമായിരുന്നു. തലയിൽ കൈകൾ പൊത്തിപ്പിടിച്ചിരുന്നതുകൊണ്ട് ഒരു വിരലിന് അടിയേറ്റു. തലയ്ക്ക് അടിയുടെ ആഘാതം ഉണ്ടായെങ്കിലും പുറത്തുകാണാൻ തക്ക പരിക്കൊന്നു മുണ്ടായിരുന്നില്ല. കലം ഉടയ്ക്കാൻ ഇറങ്ങുന്ന വനിതാ മെമ്പർമാർക്ക് കണ്ണ് കെട്ടിക്കൊടുത്തിരുന്നത് ബിജെപി മെമ്പർ തുളസി …

ശ്രീ പുരന്ദരദാസ സംഗീത കലാമന്ദിര സുവര്‍ണ മഹോത്സവത്തിനു നാളെ തുടക്കം

കാസര്‍കോട്: ശ്രീ പുരന്ദരദാസ സംഗീതിക കലാമന്ദിര സുവര്‍ണ്ണ മഹോത്സവം 28,29,30 തിയതികളില്‍ വിവിധ പരിപാടികളോടെ നടക്കും.28 (വെള്ളി)ന് വൈകുന്നേരം 3ന് പേട്ട വെങ്കിട്ടരമണ ടെമ്പിളില്‍ ബ്രഹ്‌മശ്രീ ഉളിയത്തായ ശ്രീ വിഷ്ണുആസ്ര, കെ ബാബുറൈ, കെഎന്‍ രാമകൃഷ്ണ ഹൊള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 3.30ന് കലാമന്ദിരം വിദ്യാര്‍ത്ഥികളുടെ സംഗീത പരിപാടി. 5.30ന് ആത്രേയി കൃഷ്ണയുടെ വായ്പാട്ട്. 29ന് രാവിലെ 10ന് എടനീര്‍ മഠത്തില്‍ രാവിലെ 10.30 മുതല്‍ സംഗീത പരിപാടികള്‍ വൈകുന്നേരം ആറിന് ചെന്നൈ അജയ് നമ്പൂതിരിയുടെ …

എംവിഡിക്കെതിരെ പോസ്റ്റിട്ട് ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി; സംഭവത്തില്‍ ഗതാഗത മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

മലപ്പുറം: വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഗതാഗത മന്ത്രി സിപി ജോണ്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ആണ് ആത്മഹത്യ ചെയ്തത്. ജീവനൊടുക്കുന്നതിന് മുമ്പ് യുവാവ് എംവിഡിക്കെതിരെ ഫേസ് ബുക്കില്‍ വിശദമായ പോസ്റ്റിട്ടിരുന്നു. ഫിറ്റ്‌നസിനായി ഏജന്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആര്‍ടിഒയെ ബന്ധപ്പെട്ടതിനാല്‍ നിരന്തരമായി ഫിറ്റ്‌നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് ഫസ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഓട്ടോയില്‍ സ്റ്റീല്‍ വര്‍ക്ക് ഉണ്ടെന്ന് കണ്ടെത്തിയെന്ന് …

സ്റ്റേഷനിലെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസര്‍കോട് ടൗണ്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: സ്റ്റേഷനില്‍ പ്രതികളെ കാണാനെത്തിയ ബന്ധുക്കളോട് അപമര്യാദയായി പെരുമാറുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ സൈഫുദ്ദീനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ഡിഐജി കെ കാര്‍ത്തിക്ക് ആണ് നടപടി സ്വീകരിച്ചത്. എസ്‌ഐയുടെ പെരുമാറ്റം പൊതുജനങ്ങളില്‍ നിന്ന് പൊലീസിന് അവമതിപ്പുണ്ടാക്കുകയും സേനയിലെ അംഗത്തിന് നിരക്കാത്ത ഇദ്ദേഹത്തിന്റെ ഗുരുതര പ്രവൃത്തി സേനയ്ക്ക് കളങ്കമേല്‍പ്പിച്ചെന്നും ഉത്തരവ് റിപ്പോര്‍ട്ടിലുണ്ട്. പ്രാഥമികമായി അന്വേഷണം നടത്തിയശേഷമാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. …

കാണാതായ യുവതിയുടെയും അഞ്ചു മക്കളുടെയും മൃതദേഹം കുളത്തില്‍

മൈസൂരു: രണ്ടു ദിവസം മുമ്പ് കാണാതായ യുവതിയുടെയും അഞ്ചു മക്കളുടെയും മൃതദേഹം കുളത്തില്‍ കണ്ടെത്തി. വിജയപുര, തൊറവിയിലെ ശോഭ (45), മക്കളായ വിദ്യ(16), സുവര്‍ണ്ണ (14), ഗൗഡേഷ് (10), വികാസ്(5), സാനിക (7) എന്നിവരുടെ മൃതദേഹമാണ് കുളത്തില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നു സംശയിക്കുന്നു.യുവതിയെയും മക്കളെയും കാണാതായതായി സംബന്ധിച്ച് പൊലീസ് കേസെടുത്തു അന്വേഷണം തുടരുന്നതിനിടയിലാണ് ആറു മൃതദേഹങ്ങളും ഒരേ കുളത്തില്‍ കണ്ടെത്തിയത്.

മോഷ്ടിച്ച് കടത്തിയ ഓംനിവാന്‍, ആംബുലന്‍സാക്കി മറിച്ചുവിറ്റു; കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

പുത്തൂര്‍: മോഷ്ടിച്ച് കടത്തിയ ഓംനിവാന്‍, ആംബുലന്‍സാക്കി മറിച്ചുവിറ്റു; കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ ഷായില്‍ (25), മുഹമ്മദ് ആസിഖ് (25), മുഹമ്മദ് സിറാജ് (28), തമിഴ്‌നാട് കരൂര്‍ സ്വദേശി ശക്തിവേലു (24) എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.ജൂണ്‍ 19ന് പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഡ്‌നൂരില്‍ നിന്ന് മോഷ്ടിച്ച മാരുതി ഓംനിവാനിനെയാണ് രൂപമാറ്റം വരുത്തി ആംബൂലന്‍സാക്കി മറിച്ചു വിറ്റത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ബദിയഡുക്ക,വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ളതായി പൊലീസ് …

ട്രെയിനില്‍ നിന്നും ഐ പാഡും മൊബൈല്‍ ഫോണും കവര്‍ന്നു; പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി റെയില്‍വേ പൊലീസ്

കാസര്‍കോട്: ട്രെയിനില്‍ നിന്നും ഐ പാഡും മൊബൈല്‍ ഫോണും പവര്‍ ബാങ്കും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതിയെ കാസര്‍കോട് റെയില്‍വേ പൊലീസ് 24 മണിക്കറിനകം പിടികൂടി. മധ്യപ്രദേശ് സ്വദേശി ബരേദ്ര റാത്തോ(37)റാണ് അറസ്റ്റിലായത്. ഉത്രാടദിവസം പുലര്‍ച്ചെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ വച്ചാണ് കവര്‍ച്ച നടന്നത്. മലപ്പുറം ഇരുമ്പുഴി വടക്കുമുറി സ്വദേശി പി. ഷനൂപ് റഹ്‌മാമാന്റെ 89,000 രൂപ വില വരുന്ന ഐ പാഡ്, മൊബൈല്‍ ഫോണ്‍, പവര്‍ ബാങ്ക് എന്നിവയാണ് മോഷണം പോയത്. …

നീലേശ്വരം, പള്ളിക്കരയിലെ ആദ്യകാല സിപിഎം പ്രവർത്തകൻ പാട്ടിലംകൈ കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്:നീലേശ്വരം, പള്ളിക്കരയിലെ പഴയകാല സി.പി.എം പ്രവർത്തകൻ പാട്ടിലംകൈ കുഞ്ഞിരാമൻ (75) അന്തരിച്ചു. പള്ളിക്കര തോക്ക് കേസിൽ പ്രതിയായിരുന്നു . ഭാര്യ:സി.വി. സാവിത്രി. മക്കൾ: സി. വി. അജയകുമാർ ( ഡി . ഇ . ഒ . ഓഫിസ് കാഞ്ഞങ്ങാട് ), സി.വി. അനിഷ് കുമാർ ( സി. പി. എം. നീലേശ്വരം സെൻ്റർ ലോക്കൽ കമ്മിറ്റി അംഗം) .മരുമക്കൾ: പ്രശോന (തൈക്കടപ്പുറം ) ,ഷാജിനി (ഇയ്യക്കാട് റിസർവ്വെ ഓഫിസ് കാഞ്ഞങ്ങാട് ). സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ് , …

ബദിയഡുക്കയിലെ വ്യാപാരി മോഹന നായിക് അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക, കെടഞ്ചിയിലെ മോഹന നായിക് (65) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബദിയഡുക്കയിലെ രവികിരണ്‍ ഫുട്‌ വേയര്‍ ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: രവി കിരണ്‍, അക്ഷയ. മരുമകന്‍: രതീഷ്. സഹോദരന്‍: ഗംഗാധര നായിക്.

രണ്ടുവര്‍ഷം മുമ്പ് നടന്ന ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട പ്രശ്‌നം; തളങ്കരയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യുവാക്കളെ ആക്രമിച്ചു, ഏഴുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: രണ്ടു വര്‍ഷം മുമ്പ് നടന്ന ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ പേരിലുള്ള വിരോധത്തില്‍ യുവാക്കളെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. തായലങ്ങാടി, ബീവി മന്‍സിലിലെ കെ തന്‍വീറി(36)ന്റെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അറബ്, അഷ്‌ക്കര്‍, റഹീം, അന്ത്രു,സഹര്‍, അനസ് കണ്ടാല്‍ അറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.ചൊവ്വാഴ്ച രാത്രി 12 മണിയോടെയണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്‍ തന്‍വീര്‍, സുഹൃത്തുക്കളായ മുസമ്മില്‍, മസൂഖ്, ആരിഫ് എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനം തളങ്കര പടിഞ്ഞാര്‍, ഹതീബ് റോഡില്‍ …

മുറിയില്‍ രക്തത്തില്‍ കുളിച്ചുകിടന്ന നിലയില്‍ മോഡല്‍; 21 കാരിയെ ജിം ട്രെയിനര്‍ വീട്ടില്‍കയറി കുത്തിക്കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തിലക് നഗറില്‍ 21 കാരിയായ മോഡലിനെ ജിം ട്രെയിനര്‍ കുത്തിക്കൊലപ്പെടുത്തി. വിദ്യാര്‍ഥിനിയായ മുസ്‌കാന്‍ ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. വീട്ടില്‍ മുസ്‌കാന്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. മുസ്‌കാന്റെ ജിം ട്രെയിനറായ ഇമ്രാന്‍ എന്നയാളാണ് അക്രമത്തിന് പിന്നില്‍. യുവതിയെ ആക്രമിച്ചശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട മുസ്‌കാനായി തെരച്ചില്‍ ശക്തമാക്കി. മുസ്‌കാന്റെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടന്ന അവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുസ്‌കാനും …

ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചു താമസിച്ചിരുന്ന ആള്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചു താമസിച്ചിരുന്ന ആളെ കുളിമുറിയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്ഗ് ,വടകര, മുക്കിലെ പാട്ടില്ലത്ത് പി.ഖാലിദി (50)നെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.പരേതരായ ഹസൈനാര്‍- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈരിയ. മക്കള്‍: ഹസൈനാര്‍, ഹാജിറ. സഹോദരങ്ങള്‍: സുബൈര്‍, ഹക്കീം, ഹാരിസ്, റാബിയ, ഫാത്തിമ, ജമീല, അലീമ, സഫിയ, ആസിയ, ആയിഷ, മറിയം.

അടയ്ക്ക പെറുക്കാൻ പോയ വീട്ടമ്മയെ കാണാതായി; ചെരുപ്പ് തോട്ടിന്‍ കരയില്‍, സ്‌കൂബ ടീം തെരച്ചിൽ തുടങ്ങി

കാസര്‍കോട്: അടയ്ക്ക പെറുക്കാന്‍ തോട്ടത്തിലേയ്ക്കു പോയ വീട്ടമ്മയെ കാണാതായതായി പരാതി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, മല്ലംപാറ, തിമ്മനംക്കുണ്ടിലെ പരേതനായ ചോമണ്ണ നായികിന്റെ ഭാര്യ ഗുലാബി ബായി (68)യെ ആണ് കാണാതായത്.ഇന്നലെ (ബുധന്‍) വൈകുന്നേരം നാലര മണിയോടെയാണ് ഗുലാബി തോട്ടത്തിലേയ്ക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകന്‍ ജനാര്‍ദ്ദനന്‍ അന്വേഷിച്ചു തോട്ടത്തിലേയ്ക്കു പോയി. ഈ സമയത്ത് ഗുലാബിയുടെ ചെരുപ്പ് തോട്ടത്തിനു സമീപത്തെ തോട്ടിന്‍ കരയില്‍ കാണപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പൊലീസും കുറ്റിക്കോല്‍ …