കാസർകോട്: വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കാറോടിച്ചു വരവേ ഹൃദയാഘാതം. നീലേശ്വരത്തെ മുൻ സിആർപിഎഫ് ഉദ്യോഗസ്ഥൻ മരിച്ചു. നീലേശ്വരം കിഴക്കൻകൊഴുവൽ സ്വദേശി എറുവാട്ട് പറ്റവളപ്പിൽ നാരായണൻനായർ (74) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തളിപ്പറമ്പിൽ നിന്ന് കുടുംബസമേതം നീലേശ്വരത്തെ ഒരു വിവാഹ ചടങ്ങിൽ സംബന്ധിക്കാൻ കാറിൽ പുറപ്പെട്ടതായിരുന്നു. നീലേശ്വരത്ത് എത്തിയപ്പോൾ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നീലേശ്വരം എൻ കെ ബി എം എയുപി സ്കൂൾ ബസ് ഡ്രൈവറായും ജോലിചെയ്തിരുന്നു. ഭാര്യ: ഉഷ. മക്കൾ: വർഷ, നിഷ. മരുമക്കൾ: രാധാകൃഷ്ണൻ (ക്ലബ്ബ് എഫ് എം, കണ്ണൂർ), ശ്രീജിത്ത് (തൃക്കരിപ്പൂർ ഫാർമേഴ്സ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: ഇ പി നാരായണി അമ്മ, ലക്ഷ്മി (കരിവെള്ളൂർ), പരേതരായ അമ്മിണി അമ്മ, കൃഷ്ണൻ നായർ.







