സുളള്യ: സമ്പാജെ പേരംക ഗൂനഡ്ക നിവാസിയും പരേതനായ തെക്കിൽ മൊഹമ്മദ് ഹാജിയുടെയും പട്ടേൽ ആമിന ഹജ്ജുമ്മയുടെയും മൂത്ത മകനുമായ അഹമ്മദ് കുഞ്ഞി തെക്കിൽ (86) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. മക്കൾ : ബഷീർ തെക്കിൽ, അബ്ദുൽ ഖാദർ തെക്കിൽ, മുസ്തഫ തെക്കിൽ, ആരിഫ് തെക്കിൽ, സഫിയ തെക്കിൽ . സഹോദരങ്ങൾ: ടി.എം. ബാബ ഹാജി അറന്തോട്, ടി.എം. മൂസാൻ ഹാജി ഗൂനഡ്ക, ബീഫാത്തിമ അബ്ബാസ് അറന്തോട്, ആയിഷ ഹജ്ജുമ്മ മുനമ്പം, സൈബുന്നിസ ഇഖ്ബാൽ ബംഗളൂരു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി.എം. ഷഹീദിൻ്റെ ജ്യേഷ്ഠപുത്രനാണ് പരേതൻ.







