കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സില്‍ തനിച്ചു താമസിച്ചിരുന്ന ആളെ കുളിമുറിയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ്ഗ് ,വടകര, മുക്കിലെ പാട്ടില്ലത്ത് പി.ഖാലിദി (50)നെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
പരേതരായ ഹസൈനാര്‍- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സുബൈരിയ. മക്കള്‍: ഹസൈനാര്‍, ഹാജിറ. സഹോദരങ്ങള്‍: സുബൈര്‍, ഹക്കീം, ഹാരിസ്, റാബിയ, ഫാത്തിമ, ജമീല, അലീമ, സഫിയ, ആസിയ, ആയിഷ, മറിയം.







