രണ്ടുവര്‍ഷം മുമ്പ് നടന്ന ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട പ്രശ്‌നം; തളങ്കരയില്‍ വാഹനം തടഞ്ഞു നിര്‍ത്തി യുവാക്കളെ ആക്രമിച്ചു, ഏഴുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: രണ്ടു വര്‍ഷം മുമ്പ് നടന്ന ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ പേരിലുള്ള വിരോധത്തില്‍ യുവാക്കളെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. തായലങ്ങാടി, ബീവി മന്‍സിലിലെ കെ തന്‍വീറി(36)ന്റെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അറബ്, അഷ്‌ക്കര്‍, റഹീം, അന്ത്രു,സഹര്‍, അനസ് കണ്ടാല്‍ അറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്‍ തന്‍വീര്‍, സുഹൃത്തുക്കളായ മുസമ്മില്‍, മസൂഖ്, ആരിഫ് എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനം തളങ്കര പടിഞ്ഞാര്‍, ഹതീബ് റോഡില്‍ വച്ച് ,മൂന്നു വാഹനങ്ങളില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി ഇരുമ്പു വടി കൊണ്ടും പഞ്ചു കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page