മൈസൂരു: രണ്ടു ദിവസം മുമ്പ് കാണാതായ യുവതിയുടെയും അഞ്ചു മക്കളുടെയും മൃതദേഹം കുളത്തില്‍ കണ്ടെത്തി. വിജയപുര, തൊറവിയിലെ ശോഭ (45), മക്കളായ വിദ്യ(16), സുവര്‍ണ്ണ (14), ഗൗഡേഷ് (10), വികാസ്(5), സാനിക (7) എന്നിവരുടെ മൃതദേഹമാണ് കുളത്തില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നു സംശയിക്കുന്നു.
യുവതിയെയും മക്കളെയും കാണാതായതായി സംബന്ധിച്ച് പൊലീസ് കേസെടുത്തു അന്വേഷണം തുടരുന്നതിനിടയിലാണ് ആറു മൃതദേഹങ്ങളും ഒരേ കുളത്തില്‍ കണ്ടെത്തിയത്.








