ശ്രീ പുരന്ദരദാസ സംഗീത കലാമന്ദിര സുവര്‍ണ മഹോത്സവത്തിനു നാളെ തുടക്കം

കാസര്‍കോട്: ശ്രീ പുരന്ദരദാസ സംഗീതിക കലാമന്ദിര സുവര്‍ണ്ണ മഹോത്സവം 28,29,30 തിയതികളില്‍ വിവിധ പരിപാടികളോടെ നടക്കും.
28 (വെള്ളി)ന് വൈകുന്നേരം 3ന് പേട്ട വെങ്കിട്ടരമണ ടെമ്പിളില്‍ ബ്രഹ്‌മശ്രീ ഉളിയത്തായ ശ്രീ വിഷ്ണുആസ്ര, കെ ബാബുറൈ, കെഎന്‍ രാമകൃഷ്ണ ഹൊള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 3.30ന് കലാമന്ദിരം വിദ്യാര്‍ത്ഥികളുടെ സംഗീത പരിപാടി. 5.30ന് ആത്രേയി കൃഷ്ണയുടെ വായ്പാട്ട്. 29ന് രാവിലെ 10ന് എടനീര്‍ മഠത്തില്‍ രാവിലെ 10.30 മുതല്‍ സംഗീത പരിപാടികള്‍ വൈകുന്നേരം ആറിന് ചെന്നൈ അജയ് നമ്പൂതിരിയുടെ വായ്പാട്ട്. 30ന് രാവിലെ 10.30ന് നീലമന ശങ്കന്‍ നമ്പൂതിരിയുടെ വായ്പാട്ട്. 11ന് വിട്ടല്‍ രാമമൂര്‍ത്തിയുടെ വയലിന്‍ കച്ചേരി. ഉച്ചക്ക് രണ്ടുമണിക്ക് ബൊല്ലവനാരായണി സത്യശങ്കറിന്റെ വായ്പാട്ട്. 2.30ന് മാസ്റ്റര്‍ പ്രജേത്ത് റാം കജെയുടെ വയലിന്‍ കച്ചേരി. വൈകുന്നേരം 3ന് സച്ചിദാനന്ദ ഭാരതി സ്വാമിജിയുടെ അധ്യക്ഷതയില്‍ സദസ്. ചേര്‍ത്തല കെഎന്‍ രംഗനാഥ ശര്‍മ്മ മുഖ്യാതിഥിയാകും. ഉളിയത്തായ വിഷ്ണുആസ്ര, മല്ലാടി സുരിബാബു, വിട്ടല്‍ രാമമൂര്‍ത്തി എന്നിവര്‍ മുഖ്യാതിഥികളാകും.
5ന് സമാപന പരിപാടിയില്‍ മല്ലാടി സുരിബാബു, മല്ലാടി ശ്രീരാമപ്രസാദ, ഡോ. മല്ലാടി രവികുമാര്‍ എന്നിവരുടെ സംഗീത കച്ചേരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page