പുത്തൂര്‍: മോഷ്ടിച്ച് കടത്തിയ ഓംനിവാന്‍, ആംബുലന്‍സാക്കി മറിച്ചുവിറ്റു; കാസര്‍കോട് സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ അബ്ദുല്‍ ഷായില്‍ (25), മുഹമ്മദ് ആസിഖ് (25), മുഹമ്മദ് സിറാജ് (28), തമിഴ്‌നാട് കരൂര്‍ സ്വദേശി ശക്തിവേലു (24) എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ജൂണ്‍ 19ന് പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഡ്‌നൂരില്‍ നിന്ന് മോഷ്ടിച്ച മാരുതി ഓംനിവാനിനെയാണ് രൂപമാറ്റം വരുത്തി ആംബൂലന്‍സാക്കി മറിച്ചു വിറ്റത്. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ബദിയഡുക്ക,വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.







