കാസർകോട്: നീലേശ്വരം ചിറപ്പുറത്ത് നഗരസഭ മാലിന്യ പ്ലാൻറ് പരിസരത്ത് നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ച നിലയിൽ കണ്ടെത്തി. ജോഷിയുടെ ഉടമസ്ഥതയിലുള്ള കെ എൽ 17 എ 1453 നമ്പർ ലോറിയാണ് കത്തിയത്. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് വാഹനത്തിൽ തീ ഉയരുന്നത് പരിസരവാസികൾ കണ്ടത്. ഫയർസ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തുമ്പോഴേക്കും ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചിരുന്നു. ഉടമയുടെ പരാതിയിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. നഗരസഭ പരിസരത്ത് സി സി ടി വി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാടുമൂടിക്കിടക്കുന്നതിനാൽ കൂടുതൽ തെളിവ് ലഭ്യമായില്ല.







