കുട്ടിയുടെ പിറകെ ഓടി തെരുവ് നായ്ക്കള്‍; ബന്തിയോട് അടുക്കയില്‍ എട്ടുവയസുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കുട്ടിയെ നായ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇത് രണ്ടാം തവണ

കാസര്‍കോട്: മദ്രസയില്‍ പോവുകയായിരുന്ന എട്ടുവയസുകാരനെ തെരുവ് നായ്ക്കൂട്ടം ആക്രമിക്കാന്‍ ശ്രമം. കുട്ടി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പേടിച്ചോടിയ കുട്ടിയ്ക്ക് വീണ് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ബന്തിയോട് അടുക്കയിലാണ് സംഭവം. സൈനുവിന്റെ മകന്‍ സയാനെയാണ് തെരുവ് നായകള്‍ പിന്നാലെയെത്തി ആക്രമിക്കാന്‍ ശ്രമിച്ചത്. ഈ ആഴ്ച തന്നെ രണ്ടാം തവണയാണ് കുട്ടിയെ നായ്ക്കൂട്ടം ആക്രമിക്കാന്‍ ശ്രമിക്കുന്നത്. പരിക്കേറ്റ സയാന്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇന്ന് രാവിലെ നടന്ന …

ബാലസാഹിത്യകാരന്‍ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു

കണ്ണൂര്‍: വാഹനപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സാഹിത്യകാരനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. കഴിഞ്ഞ 18ന് രാത്രി കണ്ണൂരില്‍നിന്നു ബസ്സിറങ്ങി വീട്ടിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചു കടക്കവെയാണ് വാഹനമിടിച്ചത്. റോഡിലേക്ക് തെറിച്ച് വീണ ടി.കെ.ഡിയെ നാട്ടുകാര്‍ ചേര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നോവല്‍, കഥ, കവിത, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ടി.കെ.ഡി. …

ചുള്ളിക്കരയില്‍ ഗാനമേളയ്ക്കിടയില്‍ സംഘര്‍ഷം; തടയാന്‍ ചെന്ന പൊലീസ് സംഘത്തിനു നേരെ അക്രമം, പൊലീസ് വാഹനം തടഞ്ഞ് പ്രതികളെ മോചിപ്പിച്ചു കൊണ്ടുപോയി

കാസര്‍കോട്: രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചുള്ളിക്കരയില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയില്‍ സംഘര്‍ഷം. തടയാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ അക്രമം. പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി പ്രതികളെ മോചിപ്പിച്ചുകൊണ്ടു പോയി.ഇന്ന് (വ്യാഴം) പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഗാനമേള നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ ഇരു സംഘങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. രാജപുരം എസ്.ഐ അഭിജിത്തിന്റെ നേതൃത്വത്തിൽ സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ മുടിനീട്ടി വളര്‍ത്തിയ ഒരാള്‍ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും താക്കോല്‍ കൊണ്ട് കൈയില്‍ …

ലൈംഗിക ബന്ധത്തിന് ശേഷം സയനൈഡ് നല്‍കി കൊല; മംഗളൂരു ശാന്ത കൊലക്കേസില്‍ സീരിയല്‍ കില്ലര്‍ ‘സയനൈഡ്’ മോഹനെ കുറ്റവിമുക്തനാക്കിയ വിധി ഹൈക്കോടതി ശരിവച്ചു

ബെംഗളൂരു: 2006-ല്‍ കൊല്ലൂരില്‍ ശാന്തയെ കൊലപ്പെടുത്തിയ കേസില്‍ സീരിയല്‍ കില്ലര്‍ ‘സയനൈഡ്’ മോഹന്‍ എന്ന മോഹന്‍ കുമാറിനെ വെറുതെവിട്ട വിധി കര്‍ണാടക ഹൈക്കോടതി ശരിവച്ചു. സാഹചര്യ തെളിവുകള്‍ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നു കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കീഴ്ക്കോടതി വിധിയില്‍ തെറ്റില്ലെന്ന് കണ്ടെത്തിയിരുന്നു. വിചാരണക്കോടതി കുറ്റവിമുക്തമാക്കിയതിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എച്ച് പി സന്ദേശും ജസ്റ്റിസ് ബി പ്രമോദും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി.രാജേഷ്’ എന്ന വ്യാജ പേര് ഉപയോഗിച്ച് മംഗളൂരുവിലെ കങ്കനാടിയിലെ …

പനയാല്‍ അമ്പങ്ങാട്ടെ എ.വി ചോയി അന്തരിച്ചു

കാസര്‍കോട്: പനയാല്‍, അമ്പങ്ങാട്ടെ എ.വി ചോയി (70) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: ശ്രീജ, സുനില്‍, സുജ. മരുമക്കള്‍: അശോകന്‍, അനില്‍, നിജീഷ. സഹോദരങ്ങള്‍: എ.വി വാണിയന്‍, എ.വി രാമന്‍, എ.വി ശങ്കരന്‍, എ.വി കൊട്ടന്‍, പാട്ടി.

ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പിടികൂടുന്നതിനിടെ ചെറുവത്തൂര്‍ സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; അസം സ്വദേശി പിടിയില്‍

തിരൂര്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ യുവതിയെ കയറി പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാന്‍ ശ്രമം. പ്രതിയെ പിടികൂടുന്നതിനിടെ ആര്‍പി.എഫ് ഉദ്യോഗസ്ഥനെ തലക്കടിച്ചുകൊലപ്പെടുത്താനും ശ്രമം നടന്നു. സംഭവത്തില്‍ അസം സ്വദേശി റോയല്‍ രാജു (30) വിനെ ആര്‍പിഎഫ് പിടികൂടി. പരിക്കേറ്റ ആര്‍പി.എഫ് ഉദ്യോഗസ്ഥന്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ശശി (57) യെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓണദിവസം ഉച്ചയ്ക്ക് കോയമ്പത്തൂര്‍-മംഗളൂരു ട്രെയിന്‍ ഉച്ചയ്ക്ക് ഷൊര്‍ണൂര്‍ വിട്ടപ്പോഴായിരുന്നു സംഭവം. ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടയില്‍ യുവതി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. സംഭവം കണ്ട സഹയാത്രികര്‍ …

വാഴപ്പൂങ്കുല കൊണ്ട് പൂക്കളം ഒരുക്കി പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍

നീലേശ്വരം: വാഴപ്പൂങ്കുല കൊണ്ട് പൂക്കളം ഒരുക്കി നീലേശ്വരത്തെ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍.ഒരു രൂപ പോലും ചെലവില്ലാതെ വാഴപ്പൂങ്കുല കൊണ്ടും പൂക്കള്‍ ഒരുക്കാം എന്ന് കാണിച്ചുതരുകയാണ് കടിഞ്ഞിമൂലയിലെ പിവി ദിവാകരന്‍. തിരുവോണം കാര്‍ഷിക സമൃദ്ധിയുടെ ഭാഗമാണ് അതുകൊണ്ടുതന്നെ നമ്മള്‍ പൂക്കള്‍ക്കായി കൃഷി ഒരുക്കുന്നത്. വാഴക്കൂമ്പും, പൂങ്കുലയും, കുലത്തണ്ടും വാഴയിലയും പൂക്കളം തയ്യാറാക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഭംഗിയുള്ള പൂക്കള്‍ വാഴക്കൂമ്പിനകത്ത് ഒളിഞ്ഞു കിടപ്പുണ്ട് അതിനെ നമ്മള്‍ ഓണക്കാലത്ത് പൂക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കണം എന്നതാണ് ഈ വാഴപ്പൂക്കളം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദിവാകരന്‍ പറയുന്നു. …

മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: മദ്രസ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മെറ്റ് കൊണ്ട് അക്രമിക്കുകയും കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതായും പരാതി. സംഭവത്തില്‍ നരഹത്യാ ശ്രമത്തിനു കേസെടുത്ത മഞ്ചേശ്വരം പൊലീസ് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. സൈഫുദ്ദീന്‍ എന്ന പൂച്ച സൈഫു(30)വിനെയാണ് എസ്‌ഐ കെപി ശരതിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികളായ ബഡാജെ, മൊര്‍ത്തണയിലെ റാസിഖ് (30), കടമ്പാറിലെ റാഫി (28), ഷഫീഫ് (30) എന്നിവര്‍ക്കായി തെരച്ചില്‍ തുടങ്ങി. ബഡാജെ …

കല്ലുകെട്ട് മേസ്തിരി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: രാവിലെ എഴുന്നേറ്റ് കുടുംബാംഗങ്ങളുമായി വര്‍ത്തമാനം പറഞ്ഞശേഷം വീണ്ടും കിടന്ന കല്ലുകെട്ട് മേസ്തിരി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള, ധര്‍ബാര്‍ക്കട്ടയിലെ പ്രകാശ് (38) ആണ് മരിച്ചത്. അബോധാവസ്ഥയിൽ കാണപ്പെട്ടതിനെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ഭാരതി. മകന്‍. സന്‍വിത്ത്. സഹോദരങ്ങള്‍: ബാബു, സരോജിനി, സദാനന്ദ.

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു, ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു

പാലക്കാട്: ദേശീയപാത കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി. പൊള്ളലേറ്റ ലോറി ഡ്രൈവർ മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാ (29)ണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5:30-ഓടെ അറക്കപ്പൊടി കയറ്റി വരികയായിരുന്ന ലോറിയും കണ്ടെയ്നർ ലോറിയും ആണ് കൂട്ടിയിടിച്ചത്. അറക്കപ്പൊടി കയറ്റിയ ലോറിയിലെ ഡ്രൈവറാണ് മരിച്ചത്. പരിക്കേറ്റ കണ്ടെയ്നർ ലോറി ഡ്രൈവറായ അതിഥിത്തൊഴിലാളി ആശുപത്രിയിൽ ചികിത്സയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീഅണച്ചശേഷമാണ് ലോറിയിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. പിന്നീട് ആശുപത്രിക്ക് മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പാലക്കാട് …

ആശുപത്രിയിലേക്ക് പോയ യുവതിയെ നാലുദിവസമായി കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിൽ തെക്കേപ്പറമ്പിൽ റഷീദിന്റെ ഭാര്യ ജസീന (30) യെ നാലു ദിവസമായി കാണാനില്ലെന്ന് പരാതി. ശനിയാഴ്ച പുലർച്ചെ താലൂക്കാശുപത്രിയിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പറയുന്നു. ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് പരാതിയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0 4 9 5 22222 4 0 , 9 4 9 7 9 7 5 7 1 6 , …

നേപ്പാളിൽ 157 മരണം, കാണാമറയത്ത് 750ൽ അധികം പേർ; 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം സുരക്ഷിതർ, അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ 5 കാസർകോട് സ്വദേശികളും

കാസർകോട്: നേപ്പാൾ മിന്നൽ പ്രളയത്തിലും മലവെള്ളപാച്ചിലിലും ഒരു കുട്ടി ഉൾപ്പെടെ കുറഞ്ഞത് 157 പേർ മരിച്ചു. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തിൽ 750ൽ അധികം ആളുകളെ കാണാതായതാണ് വിവരം. കാണാതായവരിൽ കൈലാസ മാനസസരോവർ യാത്രയ്‌ക്കെത്തിയ 133 ഇന്ത്യൻ തീർഥാടകരും ഉൾപ്പെടുന്നുവെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇതുവരെ 157 മൃതദേഹങ്ങൾ നേപ്പാൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളികൾ സുരക്ഷിതരാണെന്ന വിവരം ലഭിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് സ്വദേശികൾ ഉൾപ്പെടുന്ന 36 അംഗ മലയാളി സംഘമാണ് നേപ്പാളിൽ കുടുങ്ങിയത്.പ്രളയത്തിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

നേപ്പാളിലെ തിബറ്റ് അതിർത്തി പ്രദേശങ്ങളിൽ (പ്രത്യേകിച്ച് രസുവ, നുവകോട്ട്, ധാഡിംഗ് ജില്ലകളിൽ) ഭോട്ടെ കോശി, തൃശൂലി നദികളിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയം വലിയ ദുരന്തം വിതച്ചു. നേപ്പാൾ-ടിബറ്റ് അതിർത്തി പ്രദേശത്തെ ഹിമാനി തടാകം പൊട്ടിത്തെറിച്ചാണ് യമുണ്ടായത്. പ്രളയത്തിൽ മരണസംഖ്യ 150 കടന്നു. മലയാളികളും തീർത്ഥാടകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ​ പ്രളയത്തിൽ നിരവധി ഗ്രാമങ്ങൾ, പ്രധാന റോഡുകൾ, പാലങ്ങൾ, ഹൈഡ്രോഇലക്ട്രിക് പവർ പ്ലാന്റുകൾ എന്നിവ ഒലിച്ചുപോയി. തിബറ്റിലെ കൈലാസ മാനസസരോവർ യാത്രയ്ക്കും ടൂറിസത്തിനുമായി …

ഓണദിനത്തിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം ഫാമിലേക്ക് കോഴികളെ ഇറക്കുന്നതിനിടെ

മലപ്പുറം: വെട്ടത്തൂരിൽ വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയില്‍ നിന്ന് ഇവര്‍ക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങള്‍ …