കാസര്‍കോട്: നിര്‍മാണത്തിലിരിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ബെസ്റ്റ് ബംഗാള്‍ കേതര്‍ഹട്ട് സ്വദേശി രതികാന്ത് ബര്‍മാന്റെ മകന്‍ ശ്യാം ചരണ്‍ ബര്‍മാന്‍(44) ആണ് മരിച്ചത്. ഉദുമ ഹയര്‍ സെക്കന്റി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ജോലിക്കിടെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റിരുന്നു. മംഗളൂരുവിലെ വെന്‍ലോക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. മൂന്ന് മാസം മുമ്പാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ ജോലിക്ക് വന്നത്. മേല്‍പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മംഗളൂരുവില്‍ പോസ്റ്റുമോര്‍ട്ടം നടന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരുക്കം നടത്തിവരികയാണ്.








