പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ചിത്രകലാധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചിത്രകലാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. കൊയിലാണ്ടിയിൽ രവീന്ദ്രൻ നടത്തുന്ന ചിത്രകലാ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനെത്തിയ കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതിയുടെ അടിസ്ഥാനം. പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഈ സമയം രവീന്ദ്രൻ വീടിന് പുറകിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും പിന്നീട് പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. അറസ്റ്റിന് ശേഷം രവീന്ദ്രന്റെ വൈദ്യപരിശോധന കൊയിലാണ്ടി താലൂക്ക് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ തുടരുന്നു. എന്നാൽ താത്കാലിക പാതയെന്ന നിർദേശം അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ​യു.എസ്.-ഇറാൻ പിരിമുറുക്കം: മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങളും നയതന്ത്ര ചർച്ചകളും തുടരുകയാണ്. യു.എസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം ആരംഭിക്കാനിരിക്കെ, ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി നല്ല സൗഹൃദബന്ധമാണ് ഉള്ളതെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഈ സൈനികാഭ്യാസത്തെ പ്രകോപനപരമെന്നാണ് ഉത്തരകൊറിയ വിശേഷിപ്പിച്ചത്. ​റഷ്യ – യുക്രെയ്ൻ യുദ്ധം​കീവ് …

പാമ്പ് കടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു

ഇരിട്ടി: പാമ്പ് കടിയേറ്റ് നിർമ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ഇരിട്ടി പൊയ്യൂർക്കരി അരിമുണ്ട ഉന്നതിയിലെ സന്തോഷ് (44) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടുപറമ്പിൽ ശുചീകരണം നടത്തുന്നതിനിടെയാണ് സംഭവം. അണലിയുടെ കടിയേറ്റ യുവാവിനെ പരിസരവാസികൾ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഓമനയാണ് ഭാര്യ. സനത്, സനീഷ എന്നിവർ മക്കളാണ്.

നടി അനന്യ രാജ് അന്തരിച്ചു, ഒരുമാസം മുമ്പ് നടന്ന മരണം ഇപ്പോൾ വെളിപ്പെടുത്തി വീട്ടുകാർ

മുംബൈ: യുവ ചലച്ചിത്ര നടി അനന്യ രാജ് (27) അന്തരിച്ചു. ഒരു മാസം മുമ്പാണ് നടിയുടെ മരണം നടന്നതെന്ന് വെളിപ്പെടുത്തി വീട്ടുകാർ. ജൂലൈ 15-ന് പുലർച്ചെ ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുടുംബം പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു. ഒരു വർഷത്തിലേറെയായി നീണ്ടുനിന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളോട് പോരാടിയ ശേഷമാണ് യുവനടിയുടെ വിയോഗം. മുംബൈയിൽ വളർന്ന അനന്യ രാജ് സംഗീത വീഡിയോകളിലൂടെയാണ് സിനിമാ മേഖലയിൽ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിന്ദി സിനിമകളിലും പ്രാദേശിക …