പിലിക്കോട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ കമ്മറ്റി സംഘടിപ്പിച്ച ഡോ. എം.പി പരമേശ്വരൻ അനുസ്മരണ സമ്മേളനം വേറിട്ട അനുഭവമായി. മാർക്സിയൻ ധിഷണാ ശാലി, ആണവ ശാസ്ത്രജ്ഞൻ, ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിൻ്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെയും മുൻ നിര പ്രവർത്തകൻ, എഴുത്തുകാരൻ , തുടങ്ങി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഡോ. എം.പി. പരമേശ്വരൻ്റെ ഇടപെടലുകളെ കുറിച്ച് കൊടക്കാട് നാരായണൻ, ടി.വി ശ്രീധരൻ, ഡോ എം .വി . ഗംഗാധരൻ ,പി.പി രാജൻ, മേഖല പ്രസിഡൻ്റ് ഗീത, മേഖലാ സെക്രട്ടറി രാധാകൃഷ്ണൻ നിടുംബ, സുകുമാരൻ ഈയ്യക്കാട് പ്രസംഗിച്ചു. ഡോ.എം.പി. പരമേശ്വരൻ ശാസ്ത്ര കലാജാഥകൾക്കു വേണ്ടി എഴുതിയ ഗാനം പാട്ടത്തിൽ രാമചന്ദ്രൻ ആലപിച്ചു. ടിവി ശ്രീധരൻ മാഷ് അധ്യക്ഷനായി.







