കാസർകോട്: തൃക്കരിപ്പൂർ എളമ്പച്ചിയിൽ ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ഇബി ജീവനക്കാരൻ വി രാജീവന്റെ മകൻ കാർത്തിക് രാജീവ്(22) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് വിദ്യാർഥിയെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരുന്നു. പയ്യന്നൂർ കോളേജിലെ ഒന്നാംവർഷ ബി എ മലയാളം വിദ്യാർഥിയാണ്. എം വി ഷീബയാണ് മാതാവ്. സഹോദരി ദേവിക രാജീവ്.








