കൊച്ചി: ഗായകൻ അഫ്സലിന്റെ മകൾ മുഹ്സിന വിവാഹിതയായി. ചാവക്കാട് സ്വദേശിയും ദോഹയിൽ ആർകിടെക്ടുമായ മിദിലാജ് ആണ് വരൻ. ഞായറാഴ്ച കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹാഘോഷത്തിൽ സിനിമാ പിന്നണി ഗാനരംഗത്തെ പ്രമുഖർ ഒത്തുചേർന്നു. വിവാഹം. ഗായകരായ സുജാത, രാജലക്ഷ്മി, ജ്യോത്സ്ന, അൻവർ സാദത്ത്, സുദീപ് കുമാർ, ഗണേഷ് കുമാർ, സന്നിധാനന്ദൻ, ജി. ശ്രീറാം, ബിജിബാൽ, കെ.കെ നിഷാദ്, പന്തളം ബാലൻ, പ്രദീപ് പള്ളുരുത്തി, വൃന്ദ മേനോൻ, മഞ്ജു മേനോൻ, ദേവാനന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
അഫ്സലിന്റെ മകൾ മുഹ്സിന എംബിഎ ബിരുദധാരിയാണ്. വിവാഹ ചടങ്ങിന്റെ വിഡിയോ ഗായിക രാജലക്ഷ്മി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. വീഡിയോ ഇപ്പോൾ വൈറലാണ്. നവവധൂവരൻമാർക്ക് ആശംസകൾ നേർന്ന് നിരവധി ആരാധകരും രംഗത്തുവന്നു.








