കുമ്പള:പൈവളികെ ബിഎസ്എൻഎൽ ടവറിന്റെ ബി ടി എസ് റൂമിന്റെ പൂട്ടു പൊളിച്ച് ചെമ്പ് കമ്പികളും ചെമ്പ് ബാറുകളും മോഷ്ടിച്ചു.
ഇന്ന് പുലർച്ചെയാണ് ചെമ്പ് കമ്പികളും ബാറുകളും കാണാതായതെന്ന് ബിഎസ്എൻഎൽ കാസർകോട് സബ് ഡിവിഷണൽ എൻജിനീയർ ശ്രീജിത്ത് മഞ്ചേശ്വരം പോലീസിൽ പരാതിപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







