എ ഐ തൊഴിൽ ഭീഷണിക്ക് ശാശ്വത പരിഹാരം കാർഷിക മേഖലയുടെ പുനരുജ്ജീവനം: സൈഫുള്ള തങ്ങൾ

മഞ്ചേശ്വരം:നിർമിത ബുദ്ധി ലോകത്ത് സേവന മേഖലയിലും ഐ ടി മേഖലയിലും വൻ തോതിൽ തൊഴിലുകൾ ഇല്ലാതാക്കുന്ന കാലത്ത് യുവജനതക്ക് ആശ്രയമാക്കാൻ കഴിയുന്നത് കാർഷിക മേഖലയിലായിരിക്കുമെന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു കെ സൈഫുള്ള തങ്ങൾ പറഞ്ഞു. ഇന്ത്യുടെ എക്കാലത്തേയും പ്രാദേശിക സാമ്പത്തിക മേഖലയുടെ നട്ടെല്ല് കാർഷിക മേഖലയായിരുന്നു.ഇപ്പോഴും ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിപക്ഷവും ജീവിതോപാധിയായി ആശ്രയിക്കുന്നത് ഇതേ മേഖലയെയാണെന്നു പൈവളികെ ​ പഞ്ചായത്ത് കൃഷിഭവന്റേയും ആഭിമുഖ്യത്തിൽ നടന്ന കർഷക ​ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച കർഷകരെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. ആദരിക്കപ്പെട്ടവരില്‍ 12 വയസുള്ള കുട്ടിക്കർഷകന്‍ മുഹമ്മദ് റൈഹാന്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റി.

പൈവളികെ ​പഞ്ചായത്ത് പ്രസിഡന്റ് ബദറുന്നീസ പി അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകനായ ലി​ഗോറി ഡിസൂസ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഘവേന്ദ്ര ഭട്ട്, ജില്ലാ പഞ്ചായത്ത് അം​ഗം സോമശേഖര, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിം​ഗ് കമ്മറ്റി ചെയർമാൻ മോഹൻ റായ്, ഫാത്തിമത്ത് സുനീന, ശ്രീനിവാസ കെ എച്, സുമന ജി ഭട്ട്, അബ്ദുൾ റസാഖ് ചിപ്പാർ, വസന്തൻ , അസീസ് കളായി, ചന്ദ്ര നായിക്, ശങ്കര ഭട്ട് , ​പഞ്ചായത്ത് സെക്രട്ടറി ശ്രീരാജ് ,

കൃഷി ഓഫീസർ ഡോ. ലക്ഷ്മി മുരളീകൃഷ്ണ, അസിസ്റ്റന്റ് കൃഷി ഓഫീസർ വിനോദ് പി വിപ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page