രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. കനത്ത സുരക്ഷായാണ് ഇത്തവണയും രാജ്യതലസ്ഥാനത്ത് ഒരുക്കിയത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിക്കും. ചരിത്രത്തിലാദ്യമായി ഇക്കുറി ചെങ്കോട്ടയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും. ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും ശേഷമാകും പ്രധാനമന്ത്രിയുടെ പ്രസംഗം. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ പ്രയാണത്തിന് കരുത്തേകുന്ന യുവശക്തിയുടെ ഊര്‍ജ്ജവും സംഭാവനകളും …

യൂണിഫോമിൽ സ്കൂളിൽ വച്ച് വിദ്യാർത്ഥിനികളിൽ മദ്യപിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ; പ്രിൻസിപ്പലിനെ സ്ഥലം മാറ്റി, കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

ചെന്നൈ: വിദ്യാർഥിനികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. കളക്ടർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം ഒന്നിന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ആണ് സംഭവം. പരീക്ഷകൾക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകൾക്ക് ശേഷമാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. ശനിയാഴ്ച നടന്ന പ്രത്യേക ക്ലാസിന് ശേഷം വിദ്യാർഥികൾ വീട്ടിൽ പോവാതെ ക്ലാസ് മുറിയിലിരുന്ന് മദ്യപിക്കുകയായിരുന്നു. വിദ്യാർഥിനികൾ മദ്യപിക്കുന്നത് വീഡിയോയിൽ കാണാം. മദ്യത്തെക്കുറിച്ചു വിദ്യാർഥികൾ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനം അത്യാഹ്ലാദത്തോടെ ഭാരതീയർ ആഘോഷിക്കുന്നു. ന്യൂഡൽഹി ചെങ്കോട്ടയിൽ സ്വതന്ത്ര ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്ന സ്വാതന്ത്ര്യ ദിനപരേഡ് 7. 30ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. സൈനിക അഭ്യാസപ്രകടനങ്ങളും കലാകായിക പ്രകടനങ്ങളും ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി കെഎം ഷാജിയും ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. ​​ഹോർമുസ് കടലിടുക്കിൽ ആക്രമണം: ഹോർമുസ് കടലിടുക്കിലൂടെ …

മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി, ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു

ഇടുക്കി: മദ്യലഹരിയിൽ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു. നെടുങ്കണ്ടം എഴുകുംവയലിലാണ് അരുംകൊല നടന്നത്. ആന്റണിയും ഭാര്യ വല്‍സയുമാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് കൈമാറി. ഇങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നു. വൈദികനും ബന്ധുവും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ കണ്ടത് കൊല്ലപ്പെട്ട …