സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കാതിരുന്നത് കുറ്റകരവും ശിക്ഷാര്‍ഹവും: വി. രവീന്ദ്രന്‍

കുമ്പള: സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കാതിരുന്നത് കുറ്റകരവും ശിക്ഷാര്‍ഹവും ആണെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം. വി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി നടത്തിയ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്ദേമാതരം ആലാപനത്തോടെ നടന്ന ആഘോഷത്തില്‍ കുമ്പള മണ്ഡലം പ്രസിഡണ്ട്. ബി. വിക്രം പൈ ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്ര ഭണ്ടാരി, ജില്ലാ വൈസ് പ്രസിഡണ്ട് മുരളീധര യാദവ്, ഒബിസി മോര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദ മുജംകാവ്, മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ സുധാകര കാമത്ത്, പ്രേമാവതി, മണ്ഡലം ട്രഷറര്‍ രാധാകൃഷ്ണറായ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് മഹേഷ് പുണിയൂര്‍, മണ്ഡലം കമ്മിറ്റി മെമ്പര്‍മാരായ വിദ്യാപൈ, ദിനേശ് കിധൂര്‍, രാജേഷ് റായ്, പ്രേമാ ഷെട്ടി, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട്മാരായ സുജിത്ത് റായ്, ശിവപ്രസാദ് റായ്, മധുസൂദന കാമത്ത്, വിനോദന്‍ കടപ്പുറം, കുമ്പള ഗ്രാമപഞ്ചായത്ത് അംഗം അമിത.കെ, ശശി കുമ്പള, പ്രേമാവതി ഷെട്ടി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page