മലബാറിലെ ക്ഷേത്രങ്ങളെ കുറിച്ചു ക്വിസ് മത്സരം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ

കാഞ്ഞങ്ങാട്: മലബാറിലെ ക്ഷേത്രങ്ങളുടെ ഉല്‍പ്പത്തി, ഐതിഹ്യം, ആചാരം എന്നിവയെക്കുറിച്ചു മുച്ചിലോട്ടു ഭഗവതി ഫൗണ്ടേഷന്‍ ക്വിസ് മത്സരം നടത്തുന്നു.
പ്രാഥമിക റൗണ്ട് മത്സരം സെപ്തംബര്‍ 21ന് വൈകിട്ട് 4 മണിക്ക് അതതു ക്ഷേത്രത്തില്‍ നടത്തും. ഫൈനല്‍ റൗണ്ട് ഒക്ടോബര്‍ 27ന് (തുലാം 10) കരിവെള്ളൂര്‍ മുച്ചിലോട്ടു ഭഗവതി ക്ഷേത്രത്തില്‍ നടക്കും.
ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. ഇതില്‍ 50,000 രൂപ ജേതാവിനും 50,000 രൂപ ജേതാവ് ഉള്‍പ്പെട്ട ക്ഷേത്രത്തിനും നല്‍കും. 50 വയസ്സിനു താഴെ പ്രായമുള്ള വിശ്വാസികളായ എല്ലാവര്‍ക്കും ജാതിമതഭേദമന്യേ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ അതത് ക്ഷേത്രം ഭാരവാഹികളെ ബന്ധപ്പെടണം. ക്വിസ് മത്സരത്തിന് വേദിയൊരുക്കാന്‍ താല്‍പര്യമുള്ള ക്ഷേത്രങ്ങള്‍ ശ്രീ മുച്ചിലോട്ടു ഭഗവതി ഫൗണ്ടേഷനുമായി ബന്ധപ്പെടേണ്ടതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page