കാസർകോട് :കീഴൂർ കടപ്പുറത്ത് മുടന്തൻ നായയുടെ കടിയേറ്റ് നാല് മത്സ്യത്തൊഴിലാളികളും മൂന്ന് കുട്ടികളും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കീഴൂർ കടപ്പുറത്തെ വിനു (48),ബാബു (56),നയന (35),നിമേഷ് (40)എന്നിവർക്കും മൂന്നു കുട്ടികൾക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് നായയെ പിടികൂടുന്നതിനായി യുവാക്കൾ സംഘടിച്ച് കീഴൂർ കടപ്പുറം ഹാർബറിന് സമീപം വ്യാപകമായ തിരച്ചിൽ നടത്തി.നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു യുവാവിനും കടിയേറ്റു.നായ ഇപ്പോഴും പ്രദേശത്ത് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ കുട്ടികളുൾപ്പെടെ തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ മുന്നറിയിച്ചു.നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു സാമൂഹ്യ പ്രവർത്തകൻ കെ. എസ്. സാലി കീഴൂർ ആവശ്യപ്പെട്ടു.







