മൊഗ്രാൽ. രാജ്യത്തിന്റെ എൻപതാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളിൽ നാടും നഗരങ്ങളും മുഴുകി . വിവിധ പരിപാടികളോടെയാണ് നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടുന്നത്. ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

“യുവശക്തി ഫോർ വികസിത് ഭാരത്”(വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തിയെ നയിക്കുക) എന്നതാണ് 2026 ലെ സ്വാതന്ത്ര്യ ദിനത്തിലെ പ്രധാന പ്രമേയവും,സന്ദേശവും. വന്ദേമാതരത്തിന്റെ 150-ആം വാർഷികാഘോഷങ്ങളും ഈ സ്വാതന്ത്ര്യ ദിനത്തിലെ പ്രത്യേകതയാണ്.
അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തിന്റെ ഫലമായാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടാനായത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്,ഭഗത് സിംഗ് തുടങ്ങിയ മഹാന്മാരെ ഈ വേളയിൽ രാജ്യം സ്മരിച്ചു കൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷം കൊണ്ടാടുന്നത്.

മൊഗ്രാലിൽ വിവിധ ഇടങ്ങളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. മൊഗ്രാൽ ദേശീയ വേദി ഓഫീസ് പരിസരത്ത് പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ പതാക ഉയർത്തി. മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് ഓഫീസ് പരിസരത്ത് പ്രവാസി വ്യവസായി സി ഹിദായത്തുള്ള പതാക ഉയർത്തി.മൊഗ്രാൽ ടൗൺ അംഗൻവാടിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൽക്കീസ് എം ഗഫാർ പതാക ഉയർത്തി.
രും വ്യാപാരികളും ക്ലബ്ബ് ഭാരവാഹികളും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.







