കാസർകോട് : രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 80 വൃക്ഷത്തൈകൾ വിതരണം ചെയ്യുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസർകോട് ഡോ. ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കണ്ടൽവനങ്ങളുടെ സംരക്ഷകനുമായ പി. വി. ദിവാകരന്റെ നേതൃത്വത്തിലാണ് വൃക്ഷത്തൈകൾ വിതരണം ചെയ്ത ത്. ബിജെപി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി തൈകൾ ഏറ്റുവാങ്ങി.ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സവിത , ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. ആർ. സുനിൽ, മനുലാൽ മേലത്ത്, എൻ. ബാബുരാജ്, ജില്ലാ ട്രഷറർ വീണ അരുൺ ഷെട്ടി, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കെ. എസ്. രമണി, ജനറൽ സെക്രട്ടറിമാരായ അനിതാ നായിക്, പ്രേമലത എസ്., മധൂർ പഞ്ചായത്ത് പ്രസിഡന്റ് സുജ്നാനി ഷാൻബാഗ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.







