പുത്തൂര്‍: കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുത്തൂര്‍ സ്വദേശി അഭിലാഷ്(25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കെയ്യൂര്‍ ബൊളിക്കലയിലെ നെല്ലിഗുരിക്ക് സമീപം ആണ് അപകടം. മടവുകട്ടയില്‍ നിന്ന് സവനൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും സവനൂരില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന ബൈക്കും ആണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പുത്തൂര്‍ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.








