മൊഗ്രാൽ പുത്തൂരിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കുചേർന്ന് വിദേശികളും

കാസർകോട്: മൊഗ്രാൽ പുത്തൂരിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോ പരിപാടിയിൽ പങ്കെടുത്ത് വിദേശ പൗരന്മാരും . യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വദേശികളായ ഖാലിദ് സഈദ് അൽ കാഹബി, ഉബൈദ് അൽ ദഹേരി, ഹസ്സ ഒബൈദ് അൽ ദഹേരി, അബ്ദുല്ല മുഹമ്മദ് അൽ കമാലി എന്നിവരാണ് മൊഗ്രാൽ പുത്തൂർ സ്കൂളിൽ കുട്ടികളോടൊപ്പം സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുത്തത്.
ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ കാസർകോട് എത്തിയത്, നജീബ് ആന്റ് മുജീബ് ഫൗണ്ടേഷൻ ജിഎച്ച്എസ്എസ് മൊഗ്രാൽപുത്തൂർ സ്കൂളിൽ നടപ്പിലാക്കുന്ന ജി-ജ്ഞാൻ പദ്ധതിയുടെ അവാർഡ് ദാനചടങ്ങിലും ഇവർ പങ്കെടുത്തു.
കുട്ടികളുടെ കലാപരിപാടികൾ വീക്ഷിക്കുകയും വിദ്യാർത്ഥികൾക്ക് അധ്യാപകർക്കും ഒപ്പം ദേശീയ പതാകയുമായി ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തു.

സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി മനോഹരമായിരുന്നുവെന്നും ഇനിയും കേരളത്തിലേക്ക് വരാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page