ചെറുവത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞിപ്പാറയിലെ അധ്യാപകന്‍ എം സുനില്‍കുമാര്‍(54) അന്തരിച്ചു. ജിഎല്‍പി സ്‌കൂള്‍ മഡിയനിലെ പ്രധാനാധ്യാപകനായിരുന്നു. സംസ്‌കാരം ഞായറാഴ്ച ആനിക്കാടി ശരണ്യം സമുദായ ശ്മശാനത്തില്‍ നടക്കും. ഇകെ ഉദയവര്‍മ്മ രാജയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഗീത പുത്തൂര്‍ ആണ് ഭാര്യ(വില്ലേജ് അസിസ്റ്റന്റ്, ചെറുവത്തൂര്‍). മക്കള്‍: ശ്രീരാജ്, ശ്രീലക്ഷ്മി (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: എം സരളാദേവി (റിട്ട.അധ്യാപിക, കുഞ്ഞിപ്പാറ), എം ജയരാജന്‍, എം സുജാത, എം പ്രഭാകരന്‍(റിട്ട.പ്രധാനാധ്യാപകന്‍), എം സുമേഷ്, പരേതനായ എം സോമനാഥന്‍.







