എട്ടാംക്ലാസുകാര്‍ക്കും ഓണം ആഘോഷിക്കാം; 21 ന് നിശ്ചയിച്ച പരീക്ഷ മാറ്റി

തിരുവനന്തപുരം: വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ഓണം ആരംഭിക്കുന്ന 21 ന് നടക്കേണ്ടിയിരുന്ന എട്ടാം ക്‌ളാസ് പരീക്ഷ മാറ്റി. ഓണഅവധിക്ക് ശേഷം പരീക്ഷ നടത്തും. 8, 9 ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ ദിവസം വരുന്നത് ഒഴിവാക്കാന്‍ ഹൈസ്‌കൂള്‍ ടൈംടേബിള്‍ പുനഃക്രമീകരിച്ചതോടെയാണ് എട്ടാം ക്ലാസ് പരീക്ഷ ഓണാഘോഷദിനമായ 21 ലേക്ക് നീണ്ടത്. അന്നു നടക്കേണ്ട മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ സപ്തംബര്‍ ഒന്നിനു നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 21 നാണ് സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പരീക്ഷ മാറ്റിവച്ചതോടെ അവര്‍ക്കും ഓണം ആഘോഷിക്കാം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page