ജില്ലയിലെ എസ്‌ഐമാരെ മാറ്റി നിയമിച്ചു; ഉത്തരവിറങ്ങിയത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലം മാറ്റ പട്ടികയ്ക്ക് പിന്നാലെ

കാസര്‍കോട്: പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവിനു പിന്നാലെ എസ്‌ഐമാര്‍ക്കും സ്ഥലം മാറ്റം.കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നു എസ്‌ഐ ടി. സുനില്‍ കുമാറിനെ ബദിയഡുക്കയിലേക്ക് മാറ്റി നിയമിച്ചു. മറ്റു എസ്‌ഐമാരുടെ സ്ഥലംമാറ്റ പട്ടിക ഇങ്ങനെ:- ബ്രാക്കറ്റില്‍ പുതിയ നിയമനം നല്‍കിയ പൊലീസ് സ്റ്റേഷന്റെ പേര്: അഖില്‍ (മേല്‍പ്പറമ്പ് എസ്എച്ച്ഒ), രതീഷ് കെ.ജി (ആദൂര്‍), സവ്യസാചി (അമ്പലത്തറ), വിഷ്ണു .എസ് . നായര്‍ (ചന്തേര), കെ.ശരത് (ബേക്കല്‍), കെ. അഭിജിത്ത് (രാജപുരം), കെ. അജിത (ബേഡകം), …

കാസര്‍കോട് ജില്ലയിലെ 13 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ 13 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. നിയുക്ത രാജപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. സന്തോഷ് കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ രതീഷ് കിഴക്കേ കൊഴുവല്‍, കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം എസ്‌ഐ സി. പ്രകാശന്‍, ചിറ്റാരിക്കാല്‍ അസി. എസ്‌ഐ സുനില്‍ അബ്രഹാം, കാസര്‍കോട് ഡിസിആര്‍ബി എഎസ്‌ഐ എ. സുനില്‍ കുമാര്‍, മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി. സുജാത, കാസര്‍കോട് ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സീനിയര്‍ സിവില്‍ …

ഭാരത് സേവക് ദേശീയ പുരസ്കാരം ബിജെപി ജില്ലാ പ്രസിഡന്റ്‌ എം.എൽ അശ്വിനിക്ക്

കാസർകോട്: ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിക്ക് ഭാരത് സേവക് സമാജിന്റെ ഭാരത് സേവക് ദേശീയ പുരസ്കാരം. സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ മികച്ച ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്‌കാരം. തിരുവനന്തപുരത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെൻട്രൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ച് അശ്വിനിയെ ആദരിച്ചു. രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും അക്ഷയമിത്ര ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ ഭാരവാഹി എന്ന നിലയിലും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ …

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: എണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. കനത്ത സുരക്ഷായാണ് ഇത്തവണയും രാജ്യതലസ്ഥാനത്ത് ഒരുക്കിയത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. ദേശീയഗീതത്തിന്റെ 150 വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ ചടങ്ങുകളില്‍ ആദ്യമായി വന്ദേമാതരം ആലപിക്കും. ചരിത്രത്തിലാദ്യമായി ഇക്കുറി ചെങ്കോട്ടയിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും. ദേശീയ ഗീതത്തിനും ദേശീയ ഗാനത്തിനും ശേഷമാകും പ്രധാനമന്ത്രിയുടെ പ്രസംഗം. വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയുടെ പ്രയാണത്തിന് കരുത്തേകുന്ന യുവശക്തിയുടെ ഊര്‍ജ്ജവും സംഭാവനകളും …

യൂണിഫോമിൽ സ്കൂളിൽ വച്ച് വിദ്യാർത്ഥിനികളിൽ മദ്യപിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ; പ്രിൻസിപ്പലിനെ സ്ഥലം മാറ്റി, കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

ചെന്നൈ: വിദ്യാർഥിനികൾ ക്ലാസ് മുറിക്കുള്ളിൽ മദ്യപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി. കളക്ടർ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം ഒന്നിന് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തക്കലൈ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ആണ് സംഭവം. പരീക്ഷകൾക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകൾക്ക് ശേഷമാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. ശനിയാഴ്ച നടന്ന പ്രത്യേക ക്ലാസിന് ശേഷം വിദ്യാർഥികൾ വീട്ടിൽ പോവാതെ ക്ലാസ് മുറിയിലിരുന്ന് മദ്യപിക്കുകയായിരുന്നു. വിദ്യാർഥിനികൾ മദ്യപിക്കുന്നത് വീഡിയോയിൽ കാണാം. മദ്യത്തെക്കുറിച്ചു വിദ്യാർഥികൾ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനം അത്യാഹ്ലാദത്തോടെ ഭാരതീയർ ആഘോഷിക്കുന്നു. ന്യൂഡൽഹി ചെങ്കോട്ടയിൽ സ്വതന്ത്ര ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്ന സ്വാതന്ത്ര്യ ദിനപരേഡ് 7. 30ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡി ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. സൈനിക അഭ്യാസപ്രകടനങ്ങളും കലാകായിക പ്രകടനങ്ങളും ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി കെഎം ഷാജിയും ദേശീയ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. ​​ഹോർമുസ് കടലിടുക്കിൽ ആക്രമണം: ഹോർമുസ് കടലിടുക്കിലൂടെ …

മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി, ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു

ഇടുക്കി: മദ്യലഹരിയിൽ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു. നെടുങ്കണ്ടം എഴുകുംവയലിലാണ് അരുംകൊല നടന്നത്. ആന്റണിയും ഭാര്യ വല്‍സയുമാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തി മാതാപിതാക്കളുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവകയിലെ വൈദികന് കൈമാറി. ഇങ്ങനെയാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നു. വൈദികനും ബന്ധുവും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ കണ്ടത് കൊല്ലപ്പെട്ട …