കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് പണിമുടക്കി; ഭിന്നശേഷിക്കാരും വയോധികരും വലഞ്ഞു, മറ്റു പ്ലാറ്റ്‌ഫോമുകളിലെത്തിച്ചത് കസേരയില്‍ ഇരുത്തിചുമന്ന്

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് വീണ്ടും പണിമുടക്കിയതോടെ വലഞ്ഞത് ഭിന്നശേഷിക്കാരും വയോധികരും. ഇതോടെ മറ്റു പ്ലാറ്റുഫോമുകളിലേക്ക് ഇവരെ എത്തിച്ചത് കസേരയില്‍ ഇരുത്തി ചുമന്ന്. സ്റ്റേഷനില്‍ ലിഫ്റ്റ് പണിമുടക്കുന്നത് പതിവാണെന്നും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. പഴയമേല്‍നടപ്പാലത്തിലെ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് അടച്ചിട്ടിരിക്കുകയാണ്. ഇത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി. പാലക്കാട് ഡിവിഷന്‍ മാനേജറുടെ നിര്‍ദേശപ്രകാരമാണ് അനിശ്ചിതകാലത്തേയ്ക്ക് പഴയമേല്‍നടപ്പാലം അടച്ചിട്ടത്. സ്‌റ്റേഷന് തെക്കുഭാഗത്തുള്ള പുതിയ മേല്‍നടപ്പാലത്തിലൂടെ കയറിയിറങ്ങുകയെന്നത് വയോധികര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. ഭിന്നശേഷിയുള്ളവരെ ചുമന്ന് പാളം മുറിച്ചുകടന്ന് പ്ലാറ്റ്‌ഫോമുകളിലെത്തിക്കാനേ ഇപ്പോള്‍ നിവൃത്തിയുള്ളു. ചുമന്നുകൊണ്ടുപോകാന്‍ സഹായത്തിന് ആളുകളും വേണം. ദിവസവും മൂവായിരത്തോളം യാത്രക്കാരെത്തുന്ന ജില്ലയിലെ പ്രധാന സ്‌റ്റേഷനിലാണ് ഈ ദുരനുഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page