നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്, ഇടുപ്പിലെ ടെന്‍ഡണ്‍ വേര്‍പെട്ടെന്ന് റിപ്പോര്‍ട്ട്
മുംബൈ: തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ഡാന്‍സ്-ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വീണതിനെ തുടര്‍ന്ന് ഇടുപ്പിലെ ടെന്‍ഡണ്‍ പൂര്‍ണമായി വേര്‍പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ രശ്മികയോ താരത്തിന്റെ സംഘമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘റണബാലി’ അല്ലെങ്കില്‍ ‘മൈസാ’ എന്ന ചിത്രങ്ങളിലൊന്നിന്റെ സെറ്റിലായിരുന്നു അപകടം. ശാരീരികമായി ഏറെ ബുദ്ധിമുട്ടുള്ള ഡാന്‍സ്-ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് രശ്മിക വീണതെന്നാണ് വിവരം. പിന്നാലെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് താരത്തെ ആശുപത്രിയിലെത്തിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പരിശോധനയ്ക്ക് ശേഷം ആറ് …