കാസര്‍കോട്: മുസോടിയില്‍ കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞമാസം 27 ന് തിരുവനന്തപുരത്തു നിന്ന് കാണാതായ തിരുവനന്തപുരം പരുത്തിവിളയിലെ മധ്യവയസ്‌കന്റേതാണെന്ന് കോസ്റ്റല്‍ പൊലീസിന് വിവരം ലഭിച്ചു. മാവിലയിലെ വേലായുധന്റെ മകന്‍ വി രാജന്‍(64) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായിരുന്നു. ജുലൈ 27 ന് രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ കാഞ്ഞിരംകുളം പൊലീസില്‍ പരാതിപെട്ടിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മുസോടി മലബാര്‍ നഗറില്‍ മൃതദേഹം കരക്കടിഞ്ഞത്. തുടര്‍ന്ന് കേസെടുത്ത മഞ്ചേശ്വരം പൊലീസും കോസ്റ്റല്‍ പൊലീസും ആളെ കണ്ടെത്താന്‍ അന്വേഷണം നടത്തിയിരുന്നു. ശനിയാഴ്ച രാത്രിയാണ് മൃതദേഹത്തെ കുറിച്ച് സൂചന ലഭിച്ചത്. ഫോട്ടോയില്‍ ആളെ തിരിച്ചറിഞ്ഞതോടെ രാജന്റെ ബന്ധുക്കള്‍ കാസര്‍കോട്ടേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. മംഗല്‍പാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.







