കാര്യങ്കോട്, മൊഗ്രാല്‍പുഴകളില്‍ ജലനിരപ്പുയരുന്നു; പുഴയിലിറങ്ങരുതെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ അവിടെ നിന്ന് മാറിത്താമസിക്കണമെന്നു അധികൃതര്‍ മുന്നറിയിച്ചു.
കാസര്‍കോട്ടെ കാര്യങ്കോട്, മൊഗ്രാല്‍ പുഴകള്‍ മുറിച്ചുകടക്കാനോ ഇവയില്‍ ഇറങ്ങാനോ പാടില്ല. അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ജലസേചന വകുപ്പ് ഈ പ്രദേശങ്ങളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കള്ളാര്‍ വില്ലേജിലെ ഓട്ടകണ്ട കേളനിയിലെ ഏഴു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മുണ്ടാണി കുട്ടിക്കാനം കോളനിയിലെ അഞ്ചു കുടുംബങ്ങളെ ചുള്ളിക്കര ജിഎല്‍പിഎസിലെ ക്യാമ്പിലേക്കും മാറ്റി പാര്‍പ്പിച്ചു. 24 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
അത്തിയടുക്കം 48 ഏക്കറിലെ കൊല്ലിയിലും (വെള്ളച്ചാല്‍), അതിനോട് ചേര്‍ന്ന മറ്റൊരിടത്തും നേരിയ തോതില്‍ ഉരുള്‍പൊട്ടല്‍ അനുഭവപ്പെട്ടു. സ്ഥലത്ത് ശക്തമായ മഴയുണ്ട്. പനത്തടി, ദേലമ്പാടി, പഡ്രെ, ബായാര്‍ വില്ലേജുകളില്‍ ഇന്നു നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 കുടുംബങ്ങളിലെ 156 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page