കാസര്‍കോട്: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം പെരിയ നമ്പിയായിരുന്ന പെരിയ ആയംപാറ, ഉരുളംകോടി ഇല്ലത്തെ ബ്രഹ്‌മശ്രീ എന്‍. കുഞ്ഞിരാമന്‍ ഉരുളംകോടി തായര്‍ (ഇങ്ങേത്തല നാരായണന്‍ രാമന്‍ -80) അന്തരിച്ചു. തിരുവനന്തപുരം ചെറുവയ്ക്കലുള്ള മകന്റെ വസതിയിലായിരുന്നു അന്ത്യം. 2001 മുതല്‍ 2002 വരെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പഞ്ചഗവ്യത്ത് നമ്പിയായും 2002മുതല്‍ 2005 വരെ പെരിയ നമ്പിയായും ശ്രീ പത്മനാഭ സ്വാമിയെ സേവിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് നാളെ ഉരുളംകോടി ഇല്ലം വളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: ഗൗരി അന്തര്‍ജ്ജനം. മക്കള്‍: യു കെ സ്വയംപ്രഭ, ഡോ. യു കെ മധുസൂദനന്‍ (ശ്രീചിത്ര ഹോസ്പിറ്റല്‍ തിരുവനന്തപുരം), യുകെ സനല്‍ (മുന്‍ മേല്‍ശാന്തി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം), യുകെ സത്യനാരായണന്‍ (മേല്‍ശാന്തി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം). മരുമക്കള്‍: പ്രസീത, ഹരിപ്രിയ, കൃഷ്ണകൃപ, പരേതനായ കൃഷ്ണകുമാര്‍(മണിയറ).
സഹോദരങ്ങള്‍: ശ്രീദേവി അന്തര്‍ജനം ഉരുളംകോടി ഇല്ലം, പരേതരായ നാരായണന്‍ ഉരുളംകോടിത്തായര്‍, കല്യാണി അന്തര്‍ജ്ജനം (കീക്കാംകോട്ട് പുതിയ ഇല്ലം), കല്യാണി അന്തര്‍ജ്ജനം (ഉളിയത്ത് ഇല്ലം). ദീര്‍ഘകാലം ആയംപാറ മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ടായിരുന്ന കുഞ്ഞിരാമന്‍ ഉരുളംകോടി തായര്‍ നിലവില്‍ ക്ഷേത്ര സേവാ സമിതി രക്ഷാധികാരിയാണ്.








