കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ട പന്ത് അബദ്ധത്തിൽ വിഴുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ബംഗളൂരു: കുർക്കുറെ പാക്കറ്റിൽ നിന്ന് ലഭിച്ച കളിപ്പാട്ട പന്ത് തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കർണാടകയിലെ ഗൗരീപുര ഗ്രാമത്തിലാണ് സംഭവം. സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകൻ മുകുന്ദ് മയൂർ ആണ് മരിച്ചത്. സമ്മാനമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അത് വിഴുങ്ങുകയായിരുന്നുവെന്നാണ് വിവരം. കുടുങ്ങിയതിനെ തുടർന്ന് കുട്ടിക്ക് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. വീട്ടുകാർ അപ്പോൾ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുർക്കുറെ പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച പ്ലാസ്റ്റിക് പന്താണ് കളിക്കുന്നതിനിടെ …

ചാകരക്കാലത്തും വറുതി:ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും കടലിൽ ഇറങ്ങാൻകഴിയാതെ മത്സ്യത്തൊഴിലാളികൾ

മഞ്ചേശ്വരം : ട്രോളിംഗ് നിരോധനം കഴിഞ്ഞ ദിവസം അവസാനിച്ചുവെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ കഴിയാതെ വിഷമിക്കുന്നു.ശക്തമായ കാറ്റും മഴയും. കടൽ പ്രക്ഷുബ്ധമാണ്.ടോളിംഗ് കഴിയും മുമ്പു തന്നെ മത്സ്യത്തൊഴിലാളികൾ പ്രതീക്ഷയുടെ വലിയ തയ്യാറെടുപ്പിലായിരുന്നു.ബോട്ടുകളും, വലകളുമെല്ലാം കേടുപാടുകൾ തീർത്ത് കടലിൽ പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വെച്ചു. പുതിയ വലകളാണ് വാങ്ങിയിട്ടുള്ളത്.ഈ സീസണിൽ വലിയ മത്സ്യ ചാകര ലഭിക്കുമെന്ന പ്രതീക്ഷ മത്സ്യത്തൊഴിലാളികൾക്കുണ്ടാ യിരുന്നു.കടലിൽ മത്സ്യ ലഭ്യതയുണ്ടെന്ന് ചെറിയ വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവരിൽ നിന്ന് നേരത്തെ ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾ മനസ്സിലാക്കിയിരുന്നു.എന്നാൽ …

ശക്തമായ മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഉപ്പള ശാരദാ നഗറിൽ കടലാക്രമണം രൂക്ഷം : ഒരു വീട് തകർന്നു ; 3 വീടുകൾ അപകട ഭീഷണിയിൽ

മഞ്ചേശ്വരം: രൂക്ഷമായ കടലാക്രമണത്തിൽ ഉപ്പള്ള ശാരദാന നഗറിൽ ഒരു വീട് തകർന്നു . മത്സ്യത്തൊഴിലാളി ശശികലയുടെ വീടാണ് കടലാക്രമണത്തിൽ തകർന്നത് . 3 വീടുകൾ അപകട ഭീഷണി നേരിടുന്നു. കടപ്പുറത്തെ നിരവധി തെങ്ങുകൾ കടപുഴകി വീണു. തീരപ്രദേശം വ്യാപകമായി കടലെടുക്കുന്നു. ഇന്ന് ഉച്ചയോടെ യാണ് അപകടമുണ്ടായത്. ഈ പ്രദേശങ്ങളിൽ കടൽ ഇപ്പോഴും ക്ഷുഭിതമാണ്. തിരമാലകൾ ആഞ്ഞടിക്കുന്നു.

കനത്ത മഴ; രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കണ്ണൂർ/ പത്തനംതിട്ട: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കണ്ണൂർ കളക്ടർ അറിയിച്ചു. കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എ നിസാമുദ്ദീൻ അറിയിച്ചു. ആലപ്പുഴ …

കെഎസ്ആർ കോഴിക്കോട് ബംഗളൂരു ട്രെയിൻ വഴി തിരിച്ചുവിടുന്നു, രാത്രി എട്ടിന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി ബംഗളൂരുവിലേക്ക് പോകും

മംഗളൂരു: മംഗളൂരു- ബംഗളൂരു പാതയിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു. കോഴിക്കോട് നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്ക് പോകേണ്ട കെഎസ്ആർ( 16512)ട്രെയിൻ ഇന്ന്( ഞായർ) രാത്രി 8.10ന് മംഗളൂരിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട് പാലക്കാട് വഴി ബംഗളൂരുവിലേക്ക് പോകും. കാസർകോട്, കണ്ണൂർ ജില്ലകളിലെ യാത്രക്കാർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു ബംഗളൂരു പാതയിൽ എടകുമാരി- ശ്രീവഗിലു സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലേക്ക് ശനിയാഴ്ച രാത്രി മണ്ണിടിഞ്ഞ് വീണിരുന്നു. മണ്ണ് നീക്കം ചെയ്യാനുള്ള ആരംഭിച്ചിട്ടുണ്ട്.

യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം

കൊടക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന വിജ്ഞാനോത്സവംപൊള്ളപ്പൊയിൽ എ. എൽ. പി. സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. എം.വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. നാല് ഘട്ടങ്ങളിലായാണ് വിജ്ഞാനോത്സവം നടക്കുന്നത്. കുട്ടികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും വിശകലന ശേഷിയും വളർത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങളാണ് ഈ വർഷത്തെ വിജ്ഞാനോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രക്രിയാധിഷ്‌ഠിതമായും പ്രകടനാധിഷ്ഠിതവുമായുള്ള വിലയിരുത്തൽ രീതിയുമാണ് വിജ്ഞാനോത്സവത്തിന്റെ സവിശേഷത. ലോവർ പ്രൈമറി, യു.പി , വിഭാഗങ്ങൾക്ക് യുറീക്കാ …

ഒരാഴ്ച്ചക്കിടെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 11 കോടിയുടെ സ്വര്‍ണം പിടികൂടി; പിടിയിലായത് മലയാളികളടക്കം ഒമ്പത് പേര്‍

കൊച്ചി: ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് 11 കോടിയിലേറെ രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനകളിലാണ് വന്‍ സ്വര്‍ണശേഖരം വലയിലായത്. ഒരാഴ്ചയ്ക്കിടെ ആകെ 14 വെവ്വേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ആറ് മലയാളികളും മൂന്ന് തമിഴ്‌നാട് സ്വദേശികളും അടക്കം ഒന്‍പത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് എത്തിയ യാത്രക്കാരെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പല കേസുകള്‍ക്കും …

മഴ: അണങ്കൂര്‍ താനിയത്ത് പാലം മുങ്ങി; യാത്രക്കാര്‍ വിഷമത്തില്‍

കാസര്‍കോട്: ശക്തമായി പെയ്ത മഴയില്‍ കാസര്‍കോട് അണങ്കൂര്‍ താനിയത്ത് തുരുത്തി കാര്‍ഗില്‍ പാലത്തില്‍ വെള്ളം കയറി. ഇതു വഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.അണങ്കൂരില്‍ നിന്നു താനിയത്ത്, ടിപ്പുനഗര്‍, തുരുത്തി, നായന്മാര്‍മൂല, കൊല്ലമ്പാടി, പെരുമ്പള എന്നിവിടങ്ങളിലേക്കുള്ള വഴിയിലെ പാലമാണിത്. പാലം മുങ്ങിക്കിടക്കുന്നത് ഈ ഭാഗങ്ങളിലെ ജനങ്ങള്‍ക്ക് കാസര്‍കോടുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും തിരിച്ചുമുള്ള സൗകര്യം തടസ്സപ്പെടുത്തിയിരിക്കുകയാണ്.മുനിസിപ്പാലിറ്റിയാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും സൗകര്യത്തിന് വേണ്ടി പാലം നിര്‍മ്മിച്ചത്. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ പാലം കുറച്ചുകൂടി ഉയര്‍ത്തി നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കൂടുതല്‍ പണം അതിന് ആവശ്യമായതിനാല്‍ …

ഇന്‍ഡൊനീഷ്യയില്‍ യാത്രാ കപ്പലിന് തീപ്പിടിച്ചു; അഞ്ച് മരണം, 41 പേരെ കാണാതായി

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ യാത്രാ കപ്പലിന് (ഫെറി) തീപ്പിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. 271 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര മുത്യാര സെന്‍സോസ- 2 എന്ന കപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തില്‍ 41 പേരെ കാണാതായി. ഞായറാഴ്ച രാവിലെ ഇന്‍ഡൊനീഷ്യയിലെ മധുര ദ്വീപിന് സമീപമാണ് ദുരന്തമുണ്ടായത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്നു കപ്പല്‍. കപ്പല്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. തീയും പുകയും ഉയര്‍ന്നതോടെ പലരും ലൈഫ് ജാക്കറ്റുകളുമായി കടലില്‍ ചാടി. സമീപത്തുണ്ടായിരുന്ന …

പൂനെയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു

പൂനൈ: പൂനെയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെ പ്രിംപ്രിയില്‍ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി പി എസ് വിനോദ് (47), ഭാര്യ സില്‍ജ പിളള (44) മകള്‍ പൂര്‍ണിമ (20) എന്നിവരാണ് മരിച്ചത്. അധ്യാപികയായ സില്‍ജ രണ്ട് ദിവസമായി സ്‌കൂളില്‍ വരാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അയല്‍പക്കത്ത് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ ഫ്‌ളാറ്റിലെത്തി വിളിച്ചു നോക്കിയെങ്കിലും വാതില്‍ തുറന്നില്ല. ഇതോടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിനോദ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് …

വിവാഹത്തിന് സമ്മതിച്ചില്ല; കാമുകനെ കഴുത്തറുത്ത് കൊന്ന യുവതി പിടിയില്‍

ഛണ്ഡീഗഡ്: ഫരീദാബാദില്‍ യുവതി കാമുകനെ കഴുത്തറുത്തുകൊന്നു. മധ്യപ്രദേശിലെ സത്ന ജില്ല സ്വദേശിനിയായ അനിത (33)യാണ് കാമുകനായ സദാഖത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും വൈകിപ്പിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്.അനിത അനന്തപുര്‍ ഗ്രാമത്തിലുള്ള തന്റെ മുറിയിലേക്ക് സദാഖത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മദ്യമടക്കം നല്‍കി സല്‍ക്കരിച്ചു. രാത്രി വൈകി മദ്യലഹരിയില്‍ സദാഖത്ത് ഉറങ്ങിയ സമയം നോക്കി കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അനിത മുറി പുറത്ത് നിന്നു പൂട്ടി സ്ഥലം …

പാണത്തൂരില്‍ വീട്ടുപരിസരത്ത് ഭൂമിയില്‍ വിളളല്‍, കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു

കാസര്‍കോട്: കനത്ത മഴയ്ക്ക് പിന്നാലെ വീടിന് പരിസരത്ത് ഭൂമിയില്‍ വിള്ളല്‍. പാണത്തൂര്‍ പരിയാരത്തെ കൂട്ടിയാനിക്കല്‍ ഓമന ജോസഫിന്റെ വീടിന്റെ മുന്‍ വശമാണ് വിണ്ടു കീറിയത്. വീടിന് താഴെയുള്ള മണ്ണ് ഇടിഞ്ഞുപോയതും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. . അപകടസാധ്യത കണക്കിലെടുത്ത് വീട്ടുകാരെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ബന്തടുക്ക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 75-ാം വാര്‍ഷികാഘോഷം: 75 ഇനം നെല്‍ച്ചെടികള്‍ നല്‍കി കരുണാകരന്‍ വിസ്മയ

കാസര്‍കോട്: ബന്തടുക്ക ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 75-ാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷത്തിന്റെ ഓര്‍മ്മക്കായി 75 ഇനം നെല്‍ച്ചെടികള്‍ കൃഷി ചെയ്യും. നെല്‍ച്ചെടികള്‍ ജൈവകര്‍ഷകനായ മുന്നാട്, പെരിങ്ങാനം, കൃഷ്ണകൃപയിലെ കരുണാകരന്‍ വിസ്മയ കൈമാറി.സ്കൂൾ എന്‍എസ്എസ് യൂണിറ്റാണ് കൃഷിയിറക്കുന്നത്.പെരിങ്ങാനത്തെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ വച്ച് നെല്‍ച്ചെടികള്‍ കൈമാറി. കുറ്റിക്കോല്‍ പഞ്ചായത്തംഗം എ.കെ ശോഭന ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജീവനം ജൈവവൈവിധ്യ സമിതി പ്രസിഡണ്ട് തമ്പാന്‍ മിയ്യംങ്ങാനം ആധ്യക്ഷം വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.പി രേഖദാസ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. സന്ധ്യ, …

മൈസൂരുവിന് സമീപം ട്രാക്കില്‍ മണ്ണിടിഞ്ഞു; കേരളത്തിലേക്കുള്ള കെഎസ്ആര്‍ ട്രെയിന്‍ ഭാഗീകമായി റദ്ദാക്കി

മംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന്, മൈസൂരു റെയില്‍വേ ഡിവിഷനിലെ യെദകുമാരി, ഷിരിബാഗിലു റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള അരെബെട്ടയ്ക്ക് സമീപം ട്രാക്കില്‍ മണ്ണിടിഞ്ഞു. ഇതോടെ ബെംഗളൂരു-മംഗളൂരു പാതയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിഞ്ഞത്. വലിയപാറകല്ലുകളും ട്രാക്കിലേക്ക് പതിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ഏഴ് പ്രധാന ട്രെയിനുകളുടെ സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കി. ബംഗളൂരുവില്‍ നിന്ന് ഹാസന്‍ വരെ സര്‍വീസ് നടത്തും. ബംഗളൂരു-മുരുഡേശ്വര്‍ എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ്,വിജയപുര -മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു – കാര്‍വാര്‍ …

കല്യോട്ടെ തമ്പായി അമ്മ അന്തരിച്ചു

കാസർകോട്: പെരിയ ,കല്യോട്ട്അത്തിക്കൽ തമ്പായി അമ്മ(75) അന്തരിച്ചു. മക്കൾ: ജനാർദ്ദനൻ (പെരിയ സർവീസ് സഹകരണബാങ്ക്), ശ്രീകാന്ത്.

ലഹരിമുക്ത വികസിത ഭാരതം: മത്സരങ്ങളും പ്രതിജ്ഞയെടുക്കലും നടത്തി

കാസര്‍കോട്: മേരാ യുവഭാരത് കാസര്‍കോടും നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി നശ മുക്ത് ഫോര്‍ വികസിത് ഭാരത് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന മത്സരം കല്ലട്ര മാഹിന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ . വി. എസ് അനില്‍ കുമാര്‍ അദ്ധ്യഷത വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ എ. എന്‍ മനോഹരന്‍, പി. ജുവൈരിയ ജില്ലാ യൂത്ത് ഓഫീസര്‍ ആശ ഫ്രാന്‍സിസ് മേരാ യുവ ഭാരത് വൊളണ്ടിയര്‍ ശ്രുതി …

ഉത്തരമലബാര്‍ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി ആചാര സംഗമം നടത്തി

കാസര്‍കോട്: ഉത്തരമലബാര്‍ തീയ്യ ക്ഷേത്ര സംരക്ഷണ സമിതി കാസര്‍കോട് മേഖലാ ആചാര സംഗമം പുലിക്കുന്ന് ശ്രീ ഭഗവതി സഭാ ഭവനില്‍ അട്ക്കാ ക്ഷേത്രം കാരണവര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ആചാര സ്ഥാനികരും സമുദായാംഗങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മേഖലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ആധ്യക്ഷം വഹിച്ചു. നാരായണന്‍ ചൂരിക്കോട്, നാരായണന്‍ വെളിച്ചപ്പാടന്‍, ദയാനന്ദ വെളിച്ചപ്പാടന്‍, എന്‍ സതീശന്‍, മോഹനന്‍, രാജേഷ് ബട്ടമ്പാറ, ഉദയന്‍ കൊല്ലമ്പാടി, പുലിക്കുന്ന് മോര സ്ഥാനികന്മാര്‍ പ്രസംഗിച്ചു.