കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. ഹൊസ്ദുര്‍ഗ്, ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തിനു സമീപത്തെ റാണി (60)യാണ് മരിച്ചത്. ജൂണ്‍ 24ന് രാത്രി ഏഴേ മുക്കാല്‍ മണിയോടെയാണ് അപകടമുണ്ടായത്. വിനായക ബസ് സ്റ്റോപ്പിന് സമീപത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്നു റാണി. ഇതിനിടയില്‍ അമിത വേഗതയിലും അജാഗ്രതയിലുമെത്തിയ ബൈക്കിടിച്ച് തെറുപ്പിക്കുകയായിരുന്നു. അപകടം സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അപകടത്തിന് ഇടയാക്കിയ ബൈക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് പരിക്കേറ്റ റാണി മരണത്തിന് കീഴടങ്ങിയത്.








