വധശിക്ഷ കാത്തു അഞ്ച് പതിറ്റാണ്ടോളം ജയിലിൽ  കഴിഞ്ഞ ഹൂസ്റ്റൺ സ്വദേശിയുടെ വധശിക്ഷ ജീവപര്യന്തമാക്കി

പി പി ചെറിയാൻ ഹൂസ്റ്റൺ: ടെക്സസിൽ അഞ്ച് പതിറ്റാണ്ടോളമായി വധശിക്ഷ കാത്ത് മരണാറയിൽ കഴിഞ്ഞിരുന്ന 70കാരനായ ക്ലാരൻസ് ജോർദാന്‍റെ ശിക്ഷ ജീവപര്യതമാക്കി കുറച്ചു. 1977-ലെ കൊലപാതക കേസിൽ 1978-ൽ ശിക്ഷിക്കപ്പെട്ട ഇയാൾ, മാനസിക ബുദ്ധിമുട്ടുകളെ തുടർന്ന് വർഷങ്ങളായി നിയമസഹായം ലഭിക്കാതെ കഴിയുകയായിരുന്നു. കേസ് പുനഃപരിശോധിച്ച കോടതി വധശിക്ഷ റദ്ദാക്കുകയും, പ്രോസിക്യൂഷൻ പുതിയ വിചാരണ വേണ്ടെന്നു വെച്ചതിനെ തുടർന്ന് ശിക്ഷ ജീവപര്യമായി മാറ്റുകയുമായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഇയാൾക്ക് പരോളിനുള്ള സാധ്യതയും തേടുന്നുണ്ട്.

യുവതിയുടെ വാട്ടര്‍ ബോട്ടിലില്‍ മൂത്രമൊഴിച്ചുവച്ചു; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ക്കെതിരെ കേസ്, സംഭവം മൊഗ്രാലില്‍

കാസര്‍കോട്: യുവതിയുടെ വാട്ടര്‍ബോട്ടിലില്‍ മൂത്രമൊഴിച്ചുവച്ചതായി പരാതി. നെക്രാജെ വില്ലേജില്‍ താമസക്കാരിയായ 30കാരി നല്‍കിയ പരാതിയില്‍ സഹപ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. മൊഗ്രാലിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വൈശാഖ്, എബിന്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. ജുലായ് 25ന് വൈകുന്നേരം അഞ്ചര മണിക്കും 27ന് രാവിലെ 9.30 മണിക്കും ഇടക്കുള്ള സമയത്താണ് സംഭവം. യുവതി വെള്ളം കുടിക്കാന്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ ബോട്ടില്‍ സ്ഥാപനത്തിന്റെ കാബിനകത്താണ് വച്ചിരുന്നത്. ഇതിലാണ് സഹപ്രവര്‍ത്തകരായ രണ്ടു പേരും ചേര്‍ന്ന് മൂത്രമൊഴിച്ച് വച്ചത്. യുവതിയുടെ …

പെറുവിൽ വിമാനം തകർന്നുവീണ് വിദേശ വിനോദസഞ്ചാരികളടക്കം 13 പേർ മരിച്ചു; വിമാനത്താവളത്തിൽ നിന്ന് പറന്നയുടൻ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു

ലിമ: പെറുവിലുണ്ടായ വിമാനാപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു. പെറുവിലെ പ്രശസ്തമായ നസ്ക ലൈൻസ് കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ട പെറുവിയൻ വിമാനക്കമ്പനിയായ എയറോഡിയാനയുടെ ഉടമസ്ഥതയിലുള്ള സെസ്ന ​ഗ്രാൻഡ് കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 11 വിദേശ വിനോദസഞ്ചാരികളും 2 ജീവനക്കാരുമാണ് മരിച്ചത്. ഏഴു ഇറ്റാലിയൻ സഞ്ചാരികളും ജർമനിയിൽനിന്നുള്ള രണ്ടുപേരും സ്പെയിനിൽനിന്നുള്ള രണ്ട് സഞ്ചാരികളും രണ്ടു പൈലറ്റുകളുമാണ് മരിച്ചത്.ശനിയാഴ്ചയാണ് നസ്ക ന​ഗരത്തിന് സമീപത്തെ ഒരു വയലിൽ ചെറുവിമാനം തകർന്നു വീഴുകയായിരുന്നു. പിസ്കോ നഗരത്തിൽ നിന്ന് പുറപ്പെട്ട് മിനിറ്റുകൾക്ക് ശേഷം കൺട്രോൾ ടവറുമായുള്ള …

നികുതി തട്ടിപ്പ്: സ്വർണക്കടകളിൽ നിന്ന് 70 കോടി രൂപയുടെ വെട്ടിപ്പു കണ്ടെത്തിയെന്ന് ജി എസ് ടി കമ്മീഷണർ

​ തിരുവനന്തപുരം: ജ്വല്ലറികളിൽ ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ പരിശോധനയിൽ 70 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. 2.87 കോടി രൂപ പിഴ ഈടാക്കി. പഴയ സ്വർണാഭരണങ്ങൾ ഉരുക്കി ബാറുകളും ആഭരണങ്ങളുമാക്കി കച്ചവടം നടത്തുന്ന സ്വർണ്ണ കടകളിലായിരുന്നു പരിശോധന.37 സ്വർണ്ണക്കടകളിലും അവയുടെ ബ്രാഞ്ചുകളിലും ആണ് ഒരേസമയം പരിശോധന നടത്തിയത്. ഉപഭോക്താക്കൾ വ്യാപാരികളിൽ നിന്ന് വാങ്ങുന്ന സ്വർണത്തിന് വിലയ്ക്കൊപ്പം ജി എസ് ടി വാങ്ങുകയും നികുതിപ്പണം സർക്കാരിനു നൽകാതിരിക്കു കയും ആണെന്ന് ജി എസ് ടി …

പൂഞ്ഞാറില്‍ ഉരുള്‍ പൊട്ടലുണ്ടായിടത്ത് തിരച്ചിലിനിടെ കുട്ടികൾക്ക് കിട്ടിയ ബാഗില്‍ 15 പവന്‍ സ്വര്‍ണം

കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സ്ഥലത്ത് നിന്ന് ലഭിച്ച ബാഗില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കണ്ടെടുത്തു. രക്ഷാപ്രവർത്തനത്തിനിടെ നടക്കല്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ബാഗ് ലഭിച്ചത്. ബാഗിൽ ഒരു വള, 2 നെക്ലൈസ്, നാലുമാല മൂന്ന് മോതിരം എന്നിവയാണ് ഉണ്ടായിരുന്നത്.കിട്ടിയ ബാഗും സ്വർണ്ണവും പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമഹ്ണ്യനെ ഏല്‍പ്പിച്ചു. പയ്യാനിതോട്ടം പള്ളി വികാരിയെ ബാഗ് ഏല്‍പ്പിക്കാനാണ് തീരുമാനം. ശനിയാഴ്ച പുലര്‍ച്ചെയാണ് പൂഞ്ഞാര്‍ പയ്യാനിതോട്ടത്ത് ഉരുള്‍ പൊട്ടലുണ്ടായത്. സംഭവത്തില്‍ 24 …

സംസ്ഥാനത്ത് പെരുമഴ; ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, അടുത്ത മൂന്നു മണിക്കൂറിൽ 7 ജില്ലകളിൽ ശക്തമായ കാറ്റും മഴയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ഏഴു ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ …

ഇന്നത്തെ പ്രധാന വാർത്തകൾ

അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്,മലപ്പുറം, പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നു ഇന്ന് പുലർച്ചെ നാലിനു കാലാവസ്ഥ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കേരളത്തിൽ ഓഗസ്റ്റ് 1 ശനിയാഴ്ച പെയ്ത അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലും കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടായി.​ ​സംസ്ഥാനത്ത് മഴക്കെടുതികളിൽപെട്ട് 8 പേർ മരിച്ചു. ചിലരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.​ഇടുക്കി: കുടയത്തൂർ ആടൂർമലയിൽ വീടിനു മുകളിലേക്ക് …