കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ മധ്യവയസ്‌കന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു 6,02599 രൂപ തട്ടിയെടുത്തതായി പരാതി. പരപ്പ, എടത്തോട്, പായാളം, നിട്ടടുകം വീട്ടിലെ എന്‍. രാജ (50)ന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം തുടങ്ങി.
പരാതിക്കാരന്റെ പേരില്‍ കാനറ ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. നാലു പ്രാവശ്യമായിട്ടാണ് തട്ടിപ്പുകാര്‍ പണം പിന്‍വലിച്ചത്.
തട്ടിപ്പുകാരെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെപി ശ്രീഹരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.







