റെസ്റ്റോറന്റിൽ വെടിവയ്പ്: അക്രമി ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു

പി പി ചെറിയാൻ

ഐഡഹോ: ഐഡഹോ സംസ്ഥാനത്തെ ട്വിൻ ഫാൾസ് നഗരത്തിൽ ഇൻ-എൻ-ഔട്ട് റെസ്റ്റോറന്റിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാ യിരുന്നു ആക്രമം .

 ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ട്വിൻ ഫാൾസ് പോലീസ് ചീഫ് മാത്യു ഹിക്സ് സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നു പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു.

വെടിവയ്പ്പ് നടത്തിയതായി സംശയിക്കുന്ന അക്രമി സംഭവസ്ഥലത്ത് മരിച്ചതായി പോലീസ് അറിയിച്ചു. ഇയാളുടെ മരണകാരണവും ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണവും പോലീസ് അന്വേഷിച്ചു വരികയാണ്.

റെസ്റ്റോറന്റിന് സമീപമുള്ള റോഡുകളും പാലങ്ങളും അടച്ചുപൂട്ടുകയും, പ്രദേശവാസികൾ സുരക്ഷിതരായിരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. എഫ്.ബി.ഐ സംഘവും പോലീസിന് പിന്തുണയുമായി സ്ഥലത്തെത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page