നൃത്തരംഗം ഷൂട്ട് ചെയ്യുന്നതിനിടെ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്, ഇടുപ്പിലെ ടെന്‍ഡണ്‍ വേര്‍പെട്ടെന്ന് റിപ്പോര്‍ട്ട്

മുംബൈ: തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോര്‍ട്ട്. ഡാന്‍സ്-ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ വീണതിനെ തുടര്‍ന്ന് ഇടുപ്പിലെ ടെന്‍ഡണ്‍ പൂര്‍ണമായി വേര്‍പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ രശ്മികയോ താരത്തിന്റെ സംഘമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ‘റണബാലി’ അല്ലെങ്കില്‍ ‘മൈസാ’ എന്ന ചിത്രങ്ങളിലൊന്നിന്റെ സെറ്റിലായിരുന്നു അപകടം. ശാരീരികമായി ഏറെ ബുദ്ധിമുട്ടുള്ള ഡാന്‍സ്-ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് രശ്മിക വീണതെന്നാണ് വിവരം. പിന്നാലെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് താരത്തെ ആശുപത്രിയിലെത്തിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പരിശോധനയ്ക്ക് ശേഷം ആറ് ആഴ്ച പൂര്‍ണ വിശ്രമവും അതിന് ശേഷം പുനരധിവാസ ചികിത്സയും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും വിവരമുണ്ട്. ഇത്തരത്തിലുള്ള ടെന്‍ഡണ്‍ പരിക്ക് സാധാരണയായി കായികതാരങ്ങളില്‍ കൂടുതലായി കണ്ടുവരുന്നതാണെന്നും സിനിമാ താരങ്ങളില്‍ അപൂര്‍വമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പരിക്കിനെ തുടര്‍ന്ന് താരത്തിന്റെ സിനിമ ചിത്രീകരണങ്ങളും പരസ്യ കരാറുകളുമായി ബന്ധപ്പെട്ട തിരക്കുകളും താല്‍ക്കാലികമായി ബാധിക്കാനിടയുണ്ടെന്നാണ് സൂചന. നിലവില്‍ ചികിത്സയ്ക്കും വിശ്രമത്തിനുമാണ് താരം മുന്‍ഗണന നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നവാഗതനായ രവീന്ദ്ര പുല്ലെയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മൈസ’.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page